മലയോരത്ത് ജപ്തി നടപടികൾ കർശനമാക്കി ബാങ്കുകൾ; കാർഷികമേഖല ആശങ്കയിൽ
text_fieldsകേളകം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ കർശനമാക്കിയത് മലയോരത്തെ കാർഷക ജനതയുടെ ഉറക്കം കെടുത്തുന്നു.
വായ്പ കുടിശ്ശികയുടെ പേരിലാണ് വിവിധ ബാങ്കുകളുടെ ജപ്തി നടപടികൾ. കാർഷികോൽപന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ഉൽപാദന ഇടിവ്, രോഗബാധ, വന്യജീവി ആക്രമണം, സാമ്പത്തിക മാന്ദ്യം തുടങ്ങി കാർഷിക മേഖല ഒന്നടങ്കം കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് കർഷകരെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ട് എല്ലാ വിഭാഗം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ ഒരു പോലെ കർശനമാക്കിയിരിക്കുന്നത്. സാധാരണക്കാരും ചെറുകിടക്കാരുമായ കർഷകരാണ് ജപ്തി നേരിടുന്നവരിൽ ഏറെയും. കാർഷിക മേഖലയുടെ തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും കാരണം വായ്പ കുടിശ്ശിക തിരിച്ചടക്കാൻ കഴിയാത്ത നിലയിലായ ഇവരുടെ കിടപ്പാടവും സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തുകൊണ്ടാണ് ബാങ്കുകളുടെ നടപടികൾ. വായ്പക്ക് ഈടായി നൽകിയ ഭൂമിയാണ് ജപ്തിക്ക് വിധേയമാക്കുന്നത്.
ജപ്തി ലേല നടപടികൾക്കെതിരെ മുൻകാലങ്ങളിൽ കർഷക സംഘടനകളിൽ നിന്നും മറ്റുമായി ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ കാര്യമായ എതിർപ്പുകൾ ആരിൽ നിന്നും ഉയരുന്നില്ല. ഇതോടെ ജപ്തി നടപടികൾ കൂടുതൽ ഊർജിതമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.