സഹയാത്രികെൻറ കുഴിമാടത്തിന് മുന്നിൽ സങ്കടക്കടൽ ഉള്ളിലൊതുക്കി ഡോ. അബിൻ സൂരി
text_fieldsകേളകം: നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ യുവ ഡോക്ടര്‍മാരുടെ നൊമ്പര സ്മരണകൾ ഉള്ളിലൊതുക്കി പ്രാർഥന കൂട്ടായ്മ നടത്തി. കണിച്ചാര്‍ കുണ്ടേരി സ്വദേശി ഡോ. ദീപക് കെ. തോമസും കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. ഇര്‍ഷാദുമാണ് ആറ് വർഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ മരിച്ചത്.
അവരോടൊപ്പം നേപ്പാളിൽ വിനോദ സഞ്ചാരത്തിനെത്തിയ സഹയാത്രികനും സഹപാഠിയുമായ ഡോ. അബിൻ സൂരി ദുരന്തത്തിൽനിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
നേപ്പാൾ ഭൂകമ്പത്തിൽ വിടപറഞ്ഞ സഹയാത്രികെൻറ കുഴിമാടത്തിനു മുന്നിൽ സങ്കടക്കടൽ ഉള്ളിലൊതുക്കി അബിൻ സൂരിയുടെ സാന്നിധ്യത്തിലായിരുന്നു ഞായറാഴ്ച പ്രാർഥന കൂട്ടായ്മ നടത്തിയത്. വിനോദയാത്രക്കായി നേപ്പാളിലെത്തിയതായിരുന്നു ഇവര്‍. ഇവര്‍ താമസിച്ചിരുന്ന കാഠ്മണ്ഡുവിലെ ഹോട്ടല്‍ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നായിരുന്നു ദുരന്തം.
തന്റെ കൂടെയുണ്ടായിരുന്ന ദീപക്കും ഇർഷാദും ദുരന്തത്തിൽ അപ്രത്യക്ഷമായപ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അബിൻ സൂരിയെ ഗുരുതരപരിക്കുകളോടെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയും തുടർന്ന് ഡൽഹി എയിംസിൽ ദീർഘനാളത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.
ഡോ. ദീപകിെൻറ മാതാപിതാാക്കളായ തോമസ് കളപ്പുര, മോളി തോമസ്, സഹോദരി ദിവ്യ, സഹോദരി ഭർത്താവ് ലിജിൻ, ദീപകിെൻറ സഹപാഠികളായ ഡോ. കെ.ജി. കിരൺ, ഡോ. ഷഫീർ ബാബു തുടങ്ങിയവരും ബന്ധുക്കളും സംബന്ധിച്ചു. ഡോ. ദീപകിെൻറ സ്മരണക്കായി രൂപവത്കരിച്ച ദീപക് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ അനുസ്മരണച്ചടങ്ങ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.