നെഞ്ചിടിപ്പോടെ കർഷകർ
text_fieldsകേളകം: ഒരു മാസമായി തുടരുന്ന കനത്ത മഴയിൽ റബർ മരങ്ങൾ വ്യാപകമായി ഇലകൊഴിഞ്ഞത് റബർ കർഷകരുടെ പ്രതീക്ഷക്ക് മേൽ കരിനിഴലായി. റബർ വില റെക്കോഡ് വിലയിലേക്ക് കുതിക്കുമ്പോഴാണ് കർഷകരുടെ മോഹങ്ങൾ കെടുത്തി ഇലകൊഴിച്ചിൽ വ്യാപിച്ചത്. മഴക്കാലത്തോടനുബന്ധിച്ച് മരുന്നുതളിച്ചതും മരുന്ന് തളി നടത്താത്ത തോട്ടങ്ങളിലും ഇലകൊഴിയൽ വ്യാപകമായുണ്ട്. ഇത് ടാപ്പിങ് കാലത്തെ ഉൽപാദനം ഗണ്യമായി കുറയാൻ കാരണമാകും.
വലുപ്പച്ചെറുപ്പമില്ലാതെ മരങ്ങളിൽ ഇലകൊഴിച്ചിലിനൊപ്പം ചീക്ക് രോഗവും പടർന്നിട്ടുണ്ട്. ഇതിന് പ്രതിവിധിയുണ്ടാവണമെങ്കിൽ മഴ ശമിക്കുകയും മരുന്നുതളിയും അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയ റബർ കർഷകർക്ക് ഇലകൊഴിച്ചിൽ ഇരട്ടപ്രഹരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.