ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം; ഒരേക്കർ കൃഷിക്ക് വേണ്ടിവന്നത് അഞ്ച് മിനിറ്റ് മാത്രം
text_fields
കേളകം: ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി. സൂക്ഷ്മമൂലകങ്ങളാണ് ദ്രവരൂപത്തിൽ ഡ്രോൺ വഴി മഞ്ഞളിന് നൽകിയത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിെൻറയും കാസർകോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിെൻറയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമിൽ മഞ്ഞൾ കൃഷി നടത്തുന്നത്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഫാമിെൻറ തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ജില്ലയിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം ആരംഭിച്ചത്. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് വളപ്രയോഗത്തിന് കരാറെടുത്തിട്ടുള്ളത്. മണിക്കൂറിന് 900 രൂപയാണ് തുക ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിതെന്ന് ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു. ഡ്രോൺ ഉപയോഗത്തിലൂടെ വളപ്രയോഗത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഫാം പുതിയ മാനേജ്മെൻറിെൻറ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെ അതിവേഗം വളർച്ചയുടെ പാതയിലാണെന്നും തൊഴിലാളികളും ജീവനക്കാരും വളരെ പ്രതീക്ഷയിലാണെന്നും ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം ഉദ്ഘാടനം ചെയ്ത ശേഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽതന്നെ 25 ഏക്കറിലും വളപ്രയോഗം പൂർത്തിയാക്കാനും കഴിഞ്ഞു. ഫാം മാർക്കറ്റിങ് മാനേജർ ആർ. ശ്രീകുമാർ, സൂപ്രണ്ട് കെ.കെ. ദിനചന്ദ്രൻ, കെ.കെ. ജനാർദനൻ, പി.കെ. രാമചന്ദ്രൻ എന്നിവരും ഫാം തൊഴിലാളികളം ജീവനക്കാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.