മലയോരത്ത് ആടുകൾ ചത്തൊടുങ്ങുന്നു; രോഗം നിർണയിക്കാനാവാതെ മൃഗസംരക്ഷണ വകുപ്പ്
text_fieldsകേളകം: മലയോരത്ത് അജ്ഞാതരോഗം ബാധിച്ച് ആടുകൾ ചാകുന്നത് തുടർക്കഥയായിട്ടും രോഗം നിർണയിക്കാൻ കഴിയാതെ മൃഗസംരക്ഷണ വകുപ്പ്. കൃത്യമായ രോഗനിർണയം നടക്കാത്തതുമൂലം മറ്റ് ആടുകൾക്കും രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
പൊയ്യമല സ്വദേശി നെല്ലിക്കാക്കുടി വർഗീസിെൻറ 'കാലാ ബീറ്റൽ' ഇനത്തിൽപ്പെട്ട ആട് രോഗം ബാധിച്ച് അവശതയിലായി. ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ഡോക്ടർമാരുടെ സഹായം തേടിയെങ്കിലും കൃത്യമായി രോഗം നിർണയിക്കാൻ കഴിയാത്തതുമൂലം പനിക്കും മറ്റുമുള്ള ആൻറിബയോട്ടിക്കും ഗ്ലൂക്കോസും നൽകുകയായിരുന്നു. രോഗനിർണയത്തിനായി ആടിെൻറ രക്തം ശേഖരിച്ച് ജില്ല വെറ്ററിനറി ലാബിൽ എത്തിച്ചെങ്കിലും പരിശോധന സംവിധാനം തകരാറിലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
അഞ്ചുമാസം മുമ്പാണ് 45,000 രൂപ മുടക്കി തൃശൂരിൽനിന്ന് വർഗീസ് ആടിനെ വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വർഗീസിെൻറ ഇതേ ഇനത്തിൽപ്പെട്ട ഗർഭിണിയായ ആട് സമാനരീതിയിൽ ചത്തിരുന്നു. ആടിെൻറ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും രോഗം നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇൗയിടെ ഇരട്ടത്തോട് സ്വദേശി ആയത്തുകുടി തമ്പിയുടെ രണ്ട് ആടുകളും നരിക്കടവ് സ്വദേശി പുത്തൻപാറ ഫിലിപ്പിെൻറ ആടും സമാന ലക്ഷണങ്ങളോടെ ചത്തിരുന്നു. വെങ്ങലോടിയിലും ആടുകൾ ചത്തിട്ടുണ്ട്. രോഗം ബാധിച്ച ആടുകളിൽനിന്ന് രോഗം പകരുമോ എന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.