കനത്ത കാറ്റിൽ മലയോരത്ത് വീടുകൾ തകർന്നു; വ്യാപക കൃഷി നാശം
text_fieldsകേളകം: മലയോരമേഖലയിൽ കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം. കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിലാണ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയോടു കൂടി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആണ് മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായത്. കണിച്ചാർ, വളയംചാൽ, കാളികയം, അടക്കാത്തോട്, ചാണപ്പാറ മേഖലകളിലാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്.
കനത്ത കാറ്റിൽ പോസ്റ്റുകളും വൈദ്യുതി കമ്പികളും പൊട്ടി വീണു. ചാണപ്പാറയിലെ പോന്നിച്ചേരി ആനന്ദവല്ലിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. വീട്ടു പറമ്പിലെ നിരവധി റബ്ബർ മരങ്ങളാണ് കനത്ത കാറ്റിൽ വീണത്. വീടിന്റെ അടുക്കള ഭാഗവും മേൽക്കൂരയും ഭാഗികമായി തകർന്ന നിലയിലാണ്. ആനന്ദവല്ലി ഒറ്റക്ക് താമസിക്കുന്ന വീടാണ് ഭാഗികമായി തകർന്നത്.
ചെട്ടിയാംപറമ്പിലെ വട്ടക്കുടി ജോയിയുടെ വീടിന്റെ മേൽക്കൂരയും, കുണ്ടേരി വെട്ടുനിരവിൽ വർഗീസിന്റെ വീട് മരം വീണ് ഭാഗികമായും തകർന്നു. ഇരട്ടത്തോടിൽ തെങ്ങ് കടപുഴകി വൈദ്യുതി ലൈൻ തകർന്നു. ശാന്തിഗിരി, മോസ്കോ, കരിയം കാപ്പ്, ചെട്ടിയാംപറമ്പ, തുള്ളൽ പ്രദേശങ്ങളിലും കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.