ആറളം ഫാമിലെ അനധികൃത മരംമുറി; കരാറുകാരനെതിരെ വനംവകുപ്പും കേസെടുത്തു
text_fieldsകേളകം: ആറളം ഫാമിലെ ബ്ലോക്ക് അഞ്ചിൽ നടന്ന മരംമുറി വിഷയത്തിൽ കേസെടുക്കാമെന്ന നിയമോപദേശത്തെ തുടർന്ന് വനം വകുപ്പും കേസെടുത്തു. പൊലീസ് കേസെടുത്ത കരാർ സ്ഥാപനത്തിന് എതിരെയാണ് വനം വകുപ്പും കേസെടുത്തിട്ടുള്ളത്. വനം വകുപ്പിന്റെ കണക്കിൽ സ്പെസിഫൈഡ് ഇനത്തിൽ പെട്ട 53 മരങ്ങളാണ് മുറിച്ചതായി കണ്ടെത്തിയത്. അതിൽ 32 ഇരൂൾ മരങ്ങളും,18 ചടച്ചിലും മൂന്ന് കരിമരുതുമാണ് അനധികൃതമായി മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്ത്. സംഭവത്തിൽ കരാറുകാരനെ ചോദ്യം ചെയ്യും. മരം മുറിച്ചുമാറ്റിയതിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും അന്വേഷിക്കും.
കൊട്ടിയൂർ റേഞ്ചർ പി. പ്രസാദിനാണ് അന്വേഷണച്ചുമതല. കൂടാതെ കശുമാവ് പുനർകൃഷിക്കായി ആറളം ഫാമിലെ ബ്ലോക്ക് അഞ്ചിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ കണക്കിൽ പെടാത്ത മരങ്ങൾ മുറിച്ചുമാറ്റിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഫാം അധികൃതർ നൽകിയ പരാതിയിൽ പൊലീസ് നടപടി വനംവകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷമുണ്ടാവും. വനം വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കണക്കെടുപ്പ് അവസാനിച്ചിരുന്നു. വനം വകുപ്പിന്റെ റിപ്പോർട്ട് വന്നെങ്കിലും ഔദ്യോഗികമായി പൊലീസിന് കൈമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.