വന്യജീവി സങ്കേതത്തിലെ അധിനിവേശ കളസസ്യങ്ങൾ നീക്കംചെയ്തു
text_fieldsആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കളസസ്യങ്ങൾ നീക്കം ചെയ്യാനെത്തിയ വനംവകുപ്പ് സംഘം
കേളകം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനംവകുപ്പ് നടപ്പിലാക്കി വരുന്ന കർമ പദ്ധതിയായ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ മിഷൻ ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കളസസ്യങ്ങൾ നീക്കം ചെയ്തു.
അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ആറളം വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ജി. പ്രദീപ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ് കൊച്ചി, കെ.കെ. ചന്ദ്രൻ, സജീവൻ തെന്നിയാടൻ, എം. രാജൻ എന്നിവരും ആറളം റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, താൽക്കാലിക വാച്ചർമാർ ഉൾപ്പെടെ 30 ഓളം പേർ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനും, വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം വരുത്തുന്നതിനുമായി വനംവകുപ്പ് നടപ്പിലാക്കി വരുന്ന ഫുഡ്, ഫോഡർ ആൻഡ് വാട്ടർ മിഷന്റെ ഭാഗമായാണ് സ്വയം സന്നദ്ധ പ്രവർത്തനത്തിലൂടെ ജീവനക്കാർ അമ്പലക്കണ്ടി വയലിൽ വ്യാപിച്ചു വരുന്ന കള സസ്യങ്ങളെ നീക്കം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.