റിമോട്ട് കൺട്രോളിൽ ഒാടുന്ന ജീപ്പും കാറും; ഇത് അരുളിെൻറ കണ്ടുപിടിത്തം
text_fieldsകേളകം: ഡ്രൈവറില്ലാതെ ഓടുന്ന ജീപ്പ് സ്വന്തമായി നിർമിച്ച് കേളകം സ്വദേശി അരുൾ രവിയുടെ ജൈത്രയാത്ര. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓടുകയും മൊബൈൽ ഫോൺ ഉപയോഗിച്ചും സ്റ്റാർട്ട് ചെയ്യാനാവുന്നതുമായ വില്ലീസ് മോഡൽ ജീപ്പാണ് അരുൾ സ്വപ്രയത്നത്തിൽ നിർമിച്ച് നിരത്തിലിറക്കിയത്.
20 വർഷം പഴക്കമുള്ള കാറിെൻറ ഭാഗങ്ങളാണ് പ്രധാനമായും നിർമാണത്തിനായി ഉപയോഗിച്ചത്. ചെലവ് 40,000 രൂപ മാത്രം. ഒമാനിലെ 'ആദിപൂൾസ്' കമ്പനി ഉടമ ജിനേഷ് ഉൾപ്പെടെ നിരവധി പേരാണ് വാഹന നിർമാണത്തിന് താങ്ങായത്. രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന ജീപ്പിന് മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗത കിട്ടും. കുന്നുകയറുന്നതിന് ഓട്ടോ ബ്രേക്ക് ലോക്ക്, 15 കിലോ മീറ്റർ ഇന്ധനക്ഷമത എന്നീ സവിശേഷതകളുള്ള വാഹനം 300 മുതൽ 400 മീറ്റർ അകലെ നിന്ന് ഡ്രൈവറില്ലാതെ അടുത്തേക്ക് ഓടിച്ച് കൊണ്ടുവരാനാകും.
ഐ.ടി.ഐയിൽ പഠിച്ചത് ഇലക്ട്രോണിക്സ് ആണെങ്കിലും മെക്കാനിക്കലും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 20കാരൻ. വാഹനങ്ങളോട് ചെറുപ്പം മുതലേയുള്ള താൽപര്യമാണ് അരുളിനെ വാഹന നിർമാണത്തിലേക്ക് എത്തിച്ചത്. പബ്ജി ഗെയിമിൽ ഉപയോഗിക്കുന്ന ബഗ്ഗി കാർ സ്വന്തമായി നിർമിച്ചും അരുൾ രവി ശ്രദ്ധ നേടിയിരുന്നു. ഹീറോ ഗ്ലാമർ ബൈക്കിെൻറ എൻജിനും നാനോ കാറിെൻറ സ്റ്റിയറിങ് ബോക്‌സും മാരുതി 800 കാറിെൻറ സ്റ്റിയറിങ് വീലും സ്കൂട്ടറിെൻറ ടയറുകളുമുപയോഗിച്ചാണ് ബഗ്ഗി കാറിെൻറ നിർമാണം.
50 കിലോമീറ്റർ മൈലേജുള്ള ബഗ്ഗി കാർ 15000 രൂപ ചെലവിട്ടാണ് നിർമിച്ചത്. എന്തിനും ഏതിനും കൂടെയുള്ള കൂട്ടുകാരും വീട്ടുകാരും സഹായത്തിന് സ്പോൺസർമാരും ഉള്ളപ്പോൾ ഇനിയും ഇതിലേറെ മികച്ച നേട്ടങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ചുങ്കക്കുന്ന് വെങ്ങലോടിയിലെ രവിയുടെയും സിൽവിയുടെയും മകനായ അരുൾ രവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.