കൊട്ടിയൂർ വന്യജീവി സങ്കേതത്തിെൻറ പരിസ്ഥിതി ലോല മേഖല; കരടുവിജ്ഞാപനം പുറത്തിറക്കി
text_fieldsകേളകം: കൊട്ടിയൂർ വന്യജീവി സങ്കേതത്തിെൻറ പരിസ്ഥിതി ലോല മേഖലകൾ(ഇേക്കാ സെൻസിറ്റിവ് സോൺ) പ്രഖ്യാപിച്ചുകൊണ്ടുള്ള കരടുവിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ആഗസ്റ്റ് 24ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കേളകം, കൊട്ടിയൂർ, വയനാട്ടിലെ തിരുനെല്ലി വില്ലേജുകളുടെ ഭാഗങ്ങൾ പരിസ്ഥിതി ലോല മേഖലകളിൽ ഉൾപ്പെടുന്നു. വന്യജീവി സങ്കേതത്തോട് ചേർന്ന ജനവാസ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്.
തെക്ക് മേലെ പാൽച്ചുരം മുതൽ താഴേ അമ്പായത്തോട് വരെ ബാവലിപ്പുഴ അതിർത്തിയായി വരുന്ന 4.26 കി.മീ. വനഭാഗത്തിന് ഒരു കിലോമീറ്റർ വീതിയിലാണ് പരിസ്ഥിതി ലോല മേഖല.
തെക്ക്-പടിഞ്ഞാറ് കണ്ടപ്പുനം മുതൽ പന്നിയാംമല വരെ 3.150 കി.മീ. ദൂരത്തിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല. കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുചുറ്റും 12.91 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാകും. 0 മുതൽ 2.1 കിലോമീറ്റർ വരെ വീതിയിലാണ് പരിസ്ഥിതി ലോല മേഖല വരുന്നത്. കണ്ണൂർ ജില്ലയിലെ ജനവാസ കേന്ദ്രങ്ങൾക്കുസമീപം ഇത് ഒരു കിലോമീറ്ററാണ്. വന്യജീവി സങ്കേതത്തിെൻറ വടക്കുകിഴക്കു മേഖലയിലാണ് 2.1 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലകൾ വരുന്നത്.
എന്നാൽ, ഇതേ റിപ്പോർട്ടിെൻറ പരിധിയിൽ വരുന്ന ആറളം വന്യജീവി സങ്കേതത്തിെൻറ ഇക്കോ സെൻസിറ്റിവ് സോൺ വെറും 100 മീറ്റർ മാത്രമാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ തികഞ്ഞ അനീതിയാണ് കാണിച്ചിട്ടുള്ളതെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
വിയോജനവും അഭിപ്രായവും രേഖപ്പെടുത്താൻ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും എം.എൽ.എ പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ സംസ്ഥാനത്താകെ പ്രകമ്പനം സൃഷ്ടിച്ച സമരങ്ങൾ നടത്തിയ കൊട്ടിയൂരിൽ പരിസ്ഥിതിലോല മേഖലയുടെ പ്രഖ്യാപനം വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.