പ്രകൃതി കൃഷിയിൽ സജീവമാകാൻ ഒരുങ്ങി ആറളം കൃഷി ഭവൻ
text_fieldsആറളം: പ്രകൃതി കൃഷിയിൽ സജീവമാകാൻ ആറളം കൃഷിഭവൻ ഒരുങ്ങുന്നു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവ കീടനാശിനി, വളർച്ചാ ത്വരകങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലന പരിപാടി നടത്തി. സുഭിക്ഷം, ജീവനം എന്നീ രണ്ട് ക്ലസ്റ്ററുകളിലായി 1, 60000 രൂപയുടെ ഉല്പനങ്ങളാണ് നിർമ്മിക്കുന്നത്. ക്ലസ്റ്ററുകൾ നിർമ്മിക്കുന്ന വളർച്ചാ ത്വരകങ്ങൾ , ജൈവ കീടനാശിനികൾ എന്നിവ ജൈവ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി ലഭിക്കും. പഞ്ചായത്തിൽ ആകെ 100 ഹെക്ടറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചഗവ്യം, ജീവാമൃതം, ഹരിത കഷായം തുടങ്ങിയ വ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി ജൈവകർഷകനായ ടോമി കുടകശ്ശേരിയുടെ കൃഷിയിടത്തിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പിള്ളി, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസഫ് അന്ത്യാംകുളം കൃഷി ഓഫീസർ കോകില കെ.ആർ കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് എന്നിവർ പങ്കെടുത്തു.
നാടൻ നെൽ വിത്തുകളുടെ സംരക്ഷണത്തിനായി മാതൃകാ തോട്ടമൊരുങ്ങുന്നു
ഭാരതീയ കൃഷി പദ്ധതി പ്രകാരം ജൈവ കൃഷി രീതിയിൽ നാടൻ നെല്ലിനങ്ങളുടെ മാതൃകാ തോട്ടങ്ങൾ ഒരുങ്ങുന്നു. നാടൻ നെല്ലിനങ്ങളായ മല്ലി ക്കുറവ, നസർ ബാത്ത് , കരു വാലിച്ചി , കറുത്ത നെല്ല് സുഗന്ധനെല്ലിനങ്ങളായ ജീരകശാല, ഞവര എന്നിവയുടെ കൃഷിയാണ് ആരംഭിച്ചിട്ടുള്ളത്.രണ്ട് പതീറ്റാണ്ടായി സുഭാഷ് പാലേക്കറുടെ നാടൻ പശുവും പ്രകൃതി കൃഷിയും എന്ന ആശയം പിന്തുടരുന്ന കീഴ്പ്പള്ളി വലിയ വീട്ടിൽ രാമചന്ദ്രന്റെ 2 ഏക്കർ വയൽ ഇനി മുതൽ പരമ്പരാഗത നെല്ലിനങ്ങളും സുഗന്ധ നെല്ലിനങ്ങളും വിളഞ്ഞു നിൽക്കുന്ന പാടമായി മാറും. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് തയ്യാറാക്കുന്ന ജീവാമൃതം, ബീജാമൃതം, ഹരിത കഷായം, പഞ്ചഗവ്യം തുടങ്ങിയവ ഉപയോഗിച്ചാണ് നെൽകൃഷി ചെയ്യുന്നത്. നെൽകൃഷിയുടെ നടീൽ ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് നിർവഹിച്ചു. കൃഷി ഓഫീസർ കോകില കെ.ആർ ,രാമചന്ദ്രൻ എ.വി , ടോമി കെ.ജെ, സിജു എടത്തിനാൽ , ബിജു തോണത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.