സഞ്ചാരികളെ കാത്ത് മുരിക്കിങ്കരി വെള്ളച്ചാട്ടം
text_fieldsകേളകം: സഞ്ചാരികളെ കാത്ത് കാഴ്ചയുടെ വെൺമ പരത്തി ശാന്തിഗിരിയിലെ മുരിക്കിങ്കരി വെള്ളച്ചാട്ടം. നിരവധി വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും മലനിരകളും കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്കായി പദ്ധതികൾ ആവിഷ്കരിക്കുകയാണ് കേളകം ഇക്കോ ടൂറിസം സൊസൈറ്റി. വിസ്മയച്ചെപ്പ് പോലെയാണ് അടക്കാത്തോട് - ശാന്തിഗിരി റോഡിലെ മുരിക്കിങ്കരി വെള്ളച്ചാട്ടം.
പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തിഗിരി മേഖലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ വിജയപാതയിലാണ്. അടക്കാത്തോട്ടിൽ നിന്ന് നാരങ്ങത്തട്ട് വഴി ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെ എത്താം. 100 അടിയിലേറെ ഉയരത്തിൽനിന്ന് തട്ടുകളായുള്ള പാറയിൽ തട്ടിത്തെറിച്ച് താഴ്വാരത്തേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. മഴ കനത്തതോടെ ജലപ്രവാഹത്തിന്റെ ശക്തി വർധിക്കുന്നത് കാഴ്ചക്കാർക്കും കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.