കാട്ടാന ആക്രമണം; വീടിന്റെ വാതിൽ തകർത്തു
text_fieldsആറളം ഫാം 10ാം ബ്ലോക്കിൽ കാട്ടാന തകർത്ത കുഞ്ഞമ്പു- ചെറിയ ദമ്പതികളുടെ വീടീന്റെ വാതിൽ
കേളകം: ആറളം ഫാമിൽ കാട്ടാന ആക്രമണം. വീടിന്റെ വാതിൽ തകർത്തു. വീട്ടിലുണ്ടായിരുന്ന ദമ്പതികൽ അത്ഭൂതകരമായി രക്ഷപ്പെട്ടു. പത്താം ബ്ലോക്കിലെ കുഞ്ഞമ്പു- ചെറിയ ദമ്പതികളുടെ വീടിന് നേരെയാണ് ആനയുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രി വീടിന്റെ മുറ്റത്തുണ്ടായിരുന്ന കവുങ്ങ് കുത്തി വീഴ്ത്തിയ ശേഷം വീടിന്റെ മുൻഭാഗത്തെ വാതിൽ തകർക്കുകായായിരുന്നു.
ഈ സമയം അകത്തുണ്ടായിരുന്ന കുഞ്ഞമ്പുവും ചെറിയയും മുറിക്കുള്ളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിഞ്ഞിരുന്നു. ആന വാതിൽ പൂർണമായും തകർത്ത് അകത്ത് പ്രവേശിക്കാഞ്ഞതിനാൽ ഇരുവരും രക്ഷപ്പെടുകയായിരുന്നു. അൽപനേരം മുറ്റത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് മറഞ്ഞു. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ചെറിയ പറഞ്ഞു.
ഫാം പുനരധാവിസ മേഖലയിൽ കാട്ടാനകൾ കൂട്ടമായി എത്തുകയാണ്. ഫാമിന്റെ കൃഷിയിടത്തുനിന്ന് തുരത്തിയ ആനകൾ ജനവാസ മേഖലയിലെ പൊന്തകാടുകളിൽ നിലയുറപ്പിച്ച ശേഷം പകൽ മായുന്നതോടെ വീട്ടുപറമ്പുകളിലേക്ക് എത്തുകയാണ്. വൈകീട്ട് ആറുമണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഒരുമാസത്തിനിടയിൽ മേഖലയിൽ രണ്ടാമത്തെ വീടിന് നേരെയാണ് അക്രമണം ഉണ്ടാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.