വേണമെങ്കിൽ നെല്ല് പി.വി.സി പൈപ്പിലും
text_fieldsകൊട്ടിയൂർ: കമുക് പാളികളിലും പി.വി.സി പൈപ്പുകളിലും നെല്ല് വിളയിച്ച് കൊട്ടിയൂരിലെ കർഷകൻ. നെൽകൃഷിയിൽ പുത്തൻ പരീക്ഷണം വിജയിച്ചതിെൻറ സന്തോഷത്തിലാണ് കൊട്ടിയൂർ അമ്പായത്തോട്ടിലെ കല്ലൻ തോട്ടത്തിൽ ശശിധരൻ. നെൽകൃഷി ചെയ്യാൻ പാടമോ അനുയോജ്യമായ മറ്റ് സ്ഥലമോ ഇല്ലാതിരുന്നപ്പോഴാണ് മറ്റ് രീതികളെ കുറിച്ച് പരീക്ഷണം നടത്തിയത്.
പരീക്ഷണത്തിന് ചെലവ് കുറക്കാൻ കമുക് പിളർത്തി അതിെൻറ ഉൾവശം കളഞ്ഞ ശേഷം മണ്ണും ചാണകവും വേപ്പിൻ പിണ്ണാക്കും കലർത്തിയ മിശ്രിതം നിറച്ചു. കമുക് തികയാതെ വന്നപ്പോൾ പി.വി.സി പൈപ്പും ഇത്തരത്തിൽ മുറിച്ച് മണ്ണുനിറച്ചു. മൂന്നിഞ്ച് അകലത്തിൽ നെൽവിത്ത് പാകി. സൂര്യപ്രകാശം നന്നായി കിട്ടുന്ന പ്രദേശമായ വീടിന് സമീപം വെച്ചു. ബാക്കിവന്ന വിത്തുകൾ ചെറിയ പോളിത്തീൻ ബാഗിലും നട്ടു. മാസങ്ങൾ കഴിഞ്ഞപ്പോൾ വിത്തുമുളച്ച് വളർന്ന് കതിരിട്ടു.
പാടത്ത് വിളയുന്നതിനേക്കാളും കരുത്തോടെ ഒരു നെൽചെടിയിൽ നിന്ന് 100 ഗ്രാം നെല്ല് കിട്ടുമെന്നാണ് ശശിധരൻ പറയുന്നത്. ഒരു സെൻറ് സ്ഥലത്ത് ആയിരം നെൽചെടികളിൽ നിന്ന് നൂറുകിലോ നെല്ല് കിട്ടും. വീടിെൻറ സമീപത്തോ വഴിയിലോ എവിടെയും വെക്കാം. വലിയ പൂന്തോട്ടങ്ങളൊരുക്കി മുറ്റം മനോഹരമാക്കുന്നവർക്ക് ഈ പുതുകൃഷിരീതി പരീക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.