നിടുംപൊയിൽ-ചന്ദനത്തോട്-മാനന്തവാടി ചുരം റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു
text_fieldsകേളകം: നിടുംപൊയിൽ-ചന്ദനത്തോട്- മാനന്തവാടി ചുരം റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു. വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്ന പാത 15 വർഷം മുമ്പ് മെക്കാഡം ടാറിങ് നടത്തിയതിനുശേഷം മറ്റൊരു നവീകരണപ്രവൃത്തിയും ചെയ്തിരുന്നില്ല. 15 വർഷത്തിനിടയിലുണ്ടായ വാഹനപ്പെരുപ്പവും അമിതഭാരവും കയറ്റി കടന്നുപോകുന്ന നൂറുകണക്കിന് ചരക്കുവാഹനങ്ങളും പ്രളയവുമെല്ലാം റോഡിന്റെ തകർച്ച പൂർണമാക്കുകയായിരുന്നു. ചുരം ഡിവിഷൻ നിർത്തലാക്കിയപ്പോൾ ഇറക്കിയ സർക്കാർ ഉത്തരവിന്റെ സാങ്കേതികപ്പിഴവിൽ തട്ടി നിൽക്കുകയായിരുന്നു നവീകരണം.
ഇപ്പോഴത്തെ കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ എന്നിവർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്നാണ് നവീകരണത്തിന് തുടക്കമായത്. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ സ്പെഷൽ ഓർഡറും. 29ന് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ചുരം ഡിവിഷൻ നിർത്തലാക്കി റോഡ് കണ്ണൂർ പൊതുമരാമത്ത് ഡിവിഷന് കൈമാറിയപ്പോഴുണ്ടായ സാങ്കേതികപ്പിഴവും പരിഹരിച്ച് മഴ മാറുന്നതോടുകൂടി ചുരം റോഡ് പൂർണമായും പുതുക്കിപ്പണിയുന്നതിനും സംരക്ഷണപ്രവൃത്തികൾ നടത്തുന്നതിനുമുള്ള നീക്കത്തിലാണ് വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.