കാണാം, കയർ ഭൂവസ്ത്രം വിരിച്ച ഹുണ്ഠികത്തോട്
text_fieldsകേ ളകം: പുരളിമലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറുഅരുവികൾ കൂടിച്ചേർന്നൊഴുകുന്ന ഹുണ്ഠികത്തോട് ഒഴുകുന്നത് കയർഭൂവസ്ത്രം വിരിച്ച്. ഒരുകാലത്ത് മുടക്കോഴി മുതൽ കടുക്കാപ്പാലംവരെ ഏക്കറുകണക്കിന് വയലുകളിലെ കൃഷിക്ക് ജീവജലം നൽകിയ തോടാണിത്. ഒഴുക്ക് നിലച്ച് കവിഞ്ഞൊഴുകി കൃഷി നിർത്തേണ്ടിവന്ന തോടിനെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലാഞ്ജലി-നീരുറവ് കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ജനകീയ കൂട്ടായ്മയിലാണ് കൃഷിക്ക് അനുയോജ്യമായ വിധം മാറ്റിയെടുത്തത്.
മൂന്നുവർഷം മുമ്പ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രദേശത്തെ കർഷകരെയും കർഷക തൊഴിലാളികളെയും വയൽ ഉടമകളെയും നാട്ടുകാരെയും സംഘടിപ്പിച്ച് തോടിന്റെ കരയിലൂടെ ‘തോട് നടത്തം’ സംഘടിപ്പിച്ചതോടെ മറ്റു തടസ്സങ്ങൾ കൂടാതെ തോട് ഒഴുകുന്നതിനും കൃഷി തിരിച്ചുപിടിക്കുന്നതിനുമുള്ള പദ്ധതി തയാറായി. പിന്നീട്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജലാഞ്ജലി പദ്ധതി ‘നീരുറവ്’ പദ്ധതിയിൽ കൂട്ടിയോജിപ്പിച്ച് ബ്ലോക്കിലെ മാതൃക പ്രവർത്തനമായി കണ്ട് പദ്ധതിക്ക് അന്തിമരൂപം നൽകുകയായിരുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് വാർഡുകളിലെ 149 തൊഴിലാളികളെ കണ്ടെത്തിയാണ് ഹുണ്ഠിക മുതൽ തില്ലങ്കേരി പഞ്ചായത്ത് അതിർത്തിവരെയുള്ള രണ്ടു കി.മീറ്റർ ദൂരം തോട് പുനഃരുദ്ധാരണ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. തോടിന്റെ വീതിയും ആഴവും കൂട്ടൽ, ഇതിൽനിന്ന് ലഭിക്കുന്ന മണ്ണ് വയലിലേക്ക് ഒഴുകിപ്പോകാതിരിക്കാനും കരയിടിച്ചിൽ ഇല്ലാതിരിക്കാനും കയർഭൂവസ്ത്രം വിരിക്കൽ എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി.
ആദ്യഘട്ടത്തിൽ 100 മീറ്റർ ദൂരം വരുന്ന ഓരോ റീച്ചുകളായി തിരിച്ച് ആറുറീച്ചുകളായി 600 മീറ്റർ ദൂരത്തെ പ്രവൃത്തികൾക്കാണ് തുടക്കമിട്ടത്. 2300 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് അഞ്ചുറീച്ചുകൾ പൂർത്തിയാക്കി 5700 സ്ക്വയർ മീറ്റർ കയർഭൂവസ്ത്രം വിരിച്ചു. ഇതിനുവേണ്ട മുളയാണിയും നെയ്തെടുത്ത കയറുകളും കയർഫെഡിൽനിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാങ്ങി. എട്ട് ലക്ഷം രൂപ കൂലിയിനത്തിൽ തൊഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.