വിലയിടിവ് തുടരുന്നു; റബർ കർഷകർ പ്രതിസന്ധിയിൽ
text_fieldsകേളകം: കാർഷിക മേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർവില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ റബർവില കുറഞ്ഞ് 161 രൂപയിലെത്തി. ഇതോടെ മലയോരത്തെ കർഷകർ വൻ പ്രതിസന്ധിയിലായി.
ഉൽപാദനത്തകർച്ചയും രോഗബാധയും കർഷകനെ വലക്കുന്നതിനുപുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയ തോതിൽ വർധിച്ചിരുന്നു. നീണ്ട മഴക്കാലം കടന്ന് തോട്ടങ്ങളിൽ ടാപ്പിങ് തുടങ്ങിയത് മുതൽ വിലത്തകർച്ചയുടെ നാളുകളാണ്. ഫംഗസ് ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുൽപാദനം പകുതിയായി. ഇല കൊഴിഞ്ഞ തോട്ടങ്ങളിൽ ഉൽപാദനം ഇനിയും കുറയാനാണ് സാധ്യത.
ആഗസ്റ്റ് ആദ്യവാരം കിലോക്ക് 170 രൂപക്ക് മുകളിലായിരുന്നു റബർ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് റബറിന്റെ തകർച്ചക്ക് കാരണം. 170 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. പക്ഷേ, ഇതിനേക്കാൾ പത്തുരൂപ കുറഞ്ഞ തുകയാണ് ഇപ്പോൾ കർഷകർക്ക് കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.