സിവില്‍ സര്‍വിസ് തിളക്കവുമായി ഷിൽജ ജോസ്
text_fieldsകേളകം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഭിമാനത്തിളക്കവുമായി കൊട്ടിയൂർ താഴെ പാൽ ചുരത്തെ ഷിൽജ ജോസ്. കൊട്ടിയൂരിലെ ജോസ് പുന്നത്തറയുടെയും കത്രീനയുടെയും ഏകമകളാണ് 529 ാം റാങ്കോടെ നാടിനഭിമാനമായത്.
സിവില്‍ സര്‍വിസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറക്ക് മുന്നില്‍ പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഷിൽജക്ക് പറയാനുള്ളത്. കൊട്ടിയൂർ അമ്പായത്തോട് സെന്റ് ജോർജ് യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പഠനം, കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് എൻജിനീയറിങ് ബിരുദം. ബംഗളൂരു ടെക്സിസ്റ്റൻസ് എന്ന സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു.
ഇതിനിടെ ഐ.എ.എസ് മോഹവുമായി നിരന്തര പരിശീലനം. ഒടുവിൽ തന്റെ അച്ഛന്റെയും അമ്മയുടെയും പ്രചോദനത്തണലിൽ സിവിൽ സർവിസ് വിജയം. ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നാണ് വിജയഫലമറിഞ്ഞത്. ഈ വിജയം തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച് പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്ക് സമർപ്പിക്കുന്നതായി ഷിൽജ ‘മാധ്യമ’ത്തോട് പറഞ്ഞു.
നാടിനു വേണ്ടി സേവനം ചെയ്യാനും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാനും ശ്രമിക്കും വിധം പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ഷിൽജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.