നടുക്കുന്ന നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ യുവ ഡോക്ടര്‍മാരുടെ സ്മരണകള്‍ക്ക് ആറാണ്ട്
text_fieldsകേളകം: നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ യുവ ഡോക്ടര്‍മാരുടെ സ്മരണകള്‍ക്ക് ഞായറാഴ്ച്ച ആറാണ്ട് .കണിച്ചാര്‍ കുണ്ടേരി സ്വദേശി ഡോ ദീപക്.കെ.തോമസും, കാസര്‍ഗോഡ് ആനബാഗിലു സ്വദേശി ഡോ ഇര്‍ഷാദുമാണ് ആറ് വർഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടത്.2015 ഏപ്രില്‍ 25നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലുണ്ടായ ഭൂകമ്പദുരന്തത്തില്‍ കേളകം കുണ്ടേരിയിലെ കളപ്പുരക്കല്‍ തോമസ്-മോളി ദമ്പതികളുടെ ഏക മകന്‍ വയനാട് എടവക പി.എച്ച്.സിയിലെ ഡോ. ദീപക് കെ. തോമസ്, ദീപകിൻ്റെ സഹപാഠിയും കാസര്‍കോട് ആനബാഗിലു സ്വദേശി എ.എന്‍. ഷംസുദ്ദീന്റയും എന്‍.എ.ആസിയയുടെയും മകനും മാനന്തവാടി ജില്ല. ആശുപത്രിയിലെ ഡോക്ടറുമായിരുന്ന എ.എസ്. ഇര്‍ഷാദ് എന്നിവര്‍ മരിച്ചത്.
ഇവരൊടാപ്പമുണ്ടായിരുന്ന വടകര സ്വദേശി ഡോ. അബിന്‍ സൂരി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.വിനോദയാത്രക്കായി നേപ്പാളിലെത്തിയതായിരുന്നു ഇവര്‍. ഇവര്‍ താമസിച്ചിരുന്ന കാഠ്മണ്ഡുവിലെ ഹോട്ടല്‍ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നായിരുന്നു ദുരന്തം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 51ാം ബാച്ചിലെ താരങ്ങളായിരുന്ന ഇരുവരും ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. ഡോ. ദീപക് കെ. തോമസിന്റെ ഓര്‍മദിനമായ ഞായറാഴ്ച്ച കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കോ വിഡ് ചട്ടങ്ങൾ പാലിച്ച് പ്രത്യേക പ്രാര്‍ഥന കൂട്ടായ്മ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.