കോവിഡ്: പ്രതിരോധത്തിന് കുട്ടിപ്പൊലീസും
text_fieldsകേളകം: കേളകത്ത് ജനമൈത്രി പൊലീസിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വളൻറിയർമാരെ തെരഞ്ഞെടുത്തു. കേളകം എസ്.എച്ച്.ഒ വിപിൻദാസിെൻറ നേതൃത്വത്തിലാണ് വളൻറിയർമാരെ തെരഞ്ഞെടുത്തത്. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, എൻ.സി.സി എന്നിവയിൽനിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളായുള്ള വളൻറിയർമാർക്കാണ് കേളകം പൊലീസ് സ്റ്റേഷനിൽവെച്ച് പരിശീലനം നൽകിയത്.
പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബ് വളൻറിയർമാർക്ക് ക്ലാസെടുത്തു. കേളകം എസ്.എച്ച്.ഒ എ. വിപിൻദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡൻറ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, മറ്റു പൊലീസ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിനായാണ് വളൻറിയർമാരെ തെരഞ്ഞെടുത്തത്. ജില്ലയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ജനമൈത്രി പൊലീസിനെ സഹായിക്കാൻ വളൻറിയർമാരെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.