കുരങ്ങൻമാരുടെ കുറുമ്പ് കൂടുന്നു... പഠിക്കാനിരിക്കുന്ന കുട്ടികളെ ആട്ടിപ്പായിച്ച് വാനരപ്പട
text_fieldsകേളകം: കണിച്ചാർ മലയാംപടിയിലെ അടിച്ചിലാമാക്കൽ ബെന്നിയുടെ മക്കളായ ഇരട്ടകൾക്ക് കുരങ്ങിനെ പേടിച്ച് പഠനം മുടങ്ങി. വീടിനുള്ളിൽ നെറ്റ്വർക്ക് കിട്ടാത്തതിനാൽ മുറ്റത്തും പറമ്പിലുമിറങ്ങി ക്ലാസിൽ പങ്കെടുക്കുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർഥികളായ ഡെയോണയും ഡിയോണയും.
എന്നാൽ, കഴിഞ്ഞ ദിവസം മുറ്റത്തിന് സമീപമിരുന്ന് ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികൾക്കുനേരെ കുരങ്ങുകൾ പാഞ്ഞടുത്തതോടെ കുട്ടികൾ ഭയന്നു.
കുട്ടികൾക്ക് പറമ്പിലിറങ്ങി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്ത അവസ്ഥയായി. ഇവരുടെ മൂത്ത സഹോദരി ക്രിസ്റ്റീനയെയും കഴിഞ്ഞ ദിവസം കുരങ്ങുകൾ ആക്രമിക്കാനെത്തി. ഇതോടെ കുരങ്ങുകൾ എത്തുമ്പോൾ അവയെ ഓടിക്കാനായി കുറുവടികൾ വെട്ടി വീടിനു സമീപങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ് ബെന്നിയിപ്പോൾ. മക്കൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മുറ്റത്ത് ഇരിക്കുമ്പോൾ കൂടെ വടികളുമുണ്ട്.
വീടിനുള്ളിൽ റേഞ്ച് കിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. ക്ലാസുകൾ കൂടണമെങ്കിൽ മുറ്റത്തോ പറമ്പിലോ റേഞ്ചുള്ള സ്ഥലങ്ങൾ നോക്കിപ്പോകണം. കുരങ്ങുകൾ കൂട്ടമായി വരുന്നതു കാണുമ്പോഴേക്കും വീടിനുള്ളിൽ കയറി വാതിലടക്കേണ്ട സാഹചര്യമാണെന്നും കുട്ടികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.