നാലു ലക്ഷം കൊണ്ട് വീടാകില്ലെന്ന് പൂളക്കുറ്റിയിലെ ദുരിതബാധിത കുടുംബം
text_fieldsകേളകം: ദുരിതപ്പേമാരിയിൽ നിന്നും കരകയറാനാവാതെ വിറങ്ങലിച്ച് നിൽക്കുന്ന ഷാജുവിനും കുടുംബത്തിനും സർക്കാർ പ്രഖ്യാപനം സാന്ത്വനമായില്ല. ജീവിതത്തിന്റെ നല്ലൊരു പങ്കും മണ്ണില്‍ അധ്വാനിച്ചും വണ്ടി ഓടിച്ചും ഉണ്ടാക്കിയ വീട് ഒറ്റദിവസം കൊണ്ട് ഷാജുവിന് നഷ്ടമാകുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് പൂർണമായും തകര്‍ന്ന പൂളക്കുറ്റി സ്വദേശി ഷാജു പുളിഞ്ചുവള്ളില്‍ ഇന്നും താമസിക്കുന്നത് വാടക വീട്ടിലാണ്. മാസം 4000 രൂപയാണ് വാടക നൽകേണ്ടത്. വീട് നഷ്ടപ്പെട്ടെന്ന് മാത്രമല്ല പാറക്കല്ലുകളും മറ്റും വന്ന് വീണ് കൃഷി ഭൂമി ഉപയോഗ ശൂന്യമായത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നഷ്ടപരിഹാരമായി കിട്ടിയത് 95000 രുപ മാത്രമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഷാജുവിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് വീട് വെക്കാന്‍ പറ്റില്ല. പുതിയ സ്ഥലം വാങ്ങിച്ച് വേണം വീട് വെക്കാന്‍.
വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഭൂമിയുടെ ന്യായവില അനുസരിച്ച് കണക്ക് കൂട്ടിയാല്‍ പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകക്ക് വീട് വെക്കാന്‍ പോയിട്ട് സ്ഥലം വാങ്ങിക്കാന്‍ പോലും തികയില്ല എന്നാണ് ഷാജു പറയുന്നത്.
വീട് വക്കാനോ കൃഷിയിറക്കാനോ ബാങ്കുകള്‍ ലോണും നല്‍കുന്നില്ല. കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ഷാജുവിന് സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന് പറയുന്ന നാല് ലക്ഷം കൊണ്ട് സ്ഥലം വാങ്ങി വീട് വെക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. മന്ത്രിസഭ തീരുമാനപ്രകാരം നിശ്ചയിച്ച നഷ്ടപരിഹാര തുക ആശ്വാസം നല്കുന്നതാണെങ്കിലും ഉണ്ടായ നഷ്ടങ്ങളുടെ പകുതി പോലും ആകുന്നില്ല.
ഉരുള്‍പൊട്ടലില്‍ ഷാജുവിനെ പോലെ വീട് നഷ്ടപ്പെട്ട മറ്റുള്ളവരുടെയും അവസ്ഥ ഇത് തന്നെയാണ്. പ്രദേശവാസികള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരവും പുനര്നിര്മിാണ പാക്കേജും പ്രഖ്യാപിക്കണമെന്നാണ് നെടുംപുറംചാല്‍ - പുളക്കുറ്റി ജനകീയ സുരക്ഷണ സമിതിയും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.