11 കാട്ടാനകളെ കൂടി വനത്തിലേക്ക് തുരത്തി വനംവകുപ്പ്
text_fieldsകേളകം: ആറള ഫാമിൽ തമ്പടിച്ച് കാർഷിക ഫാമിനും പുനരധിവാസ മേഖലക്കും ഭീഷണിയായ 11 കാട്ടാനകളെ കൂടി വനത്തിലേക്ക് കടത്തിവിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തികിെൻറ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, സെക്ഷൻ ഫോറസ്റ്റർമാരായ കെ. ജീജിൽ, സുരേന്ദ്രൻ, സുധാകരൻ, സി.കെ. മഹേഷ് എന്നിവരും ആറളം വൈൽഡ് ലൈഫ് ഫോറസ്റ്റർമാരായ വിനു കയലോടൻ, രാജൻ, ആർ.ആർ.ടി, ഫാം സെക്യൂരിറ്റി ടീം, വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരും അടക്കം 35 ഓളം പേർ തുരത്തൽ യജ്ഞത്തിൽ പങ്കെടുത്തു. ആനയെ തുരത്തൽ തിങ്കളാഴ്ചയും തുടരുമെന്ന് അധികൃതർ അറിയിച്ചു.മൂന്ന് ദിവസത്തിനിടെ 30 ആനകളെയാണ് ആറളം ഫാമിൽനിന്നും ജനവാസ കേന്ദ്രത്തിൽനിന്നും വനംവകുപ്പ് സാഹസികമായി തുരത്തി വനത്തിലേക്ക് കയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.