കൊട്ടിയൂരിൽ വീണ്ടും കടുവ?
text_fieldsകേളകം: കൊട്ടിയൂർ പന്നിയാംമലയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. ബുധനാഴ്ച രാവിലെ ഏഴരയോടെ വടക്കേതിൽ സുകുമാരൻ, ചക്കാലയിൽ ജോസഫ് എന്നിവർ കൃഷിയിടത്തിലെ കാട് തെളിയിക്കാനായി പോവേ കുളങ്ങര ഗോപിയുടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം മയക്കുവെടിച്ച് പിടികൂടിയ കടുവയുടെ അതേ വലിപ്പമുള്ള കടുവയെയാണ് കണ്ടതെന്നും ഇവർ പറഞ്ഞു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനപാലകർ നടത്തിയ പരിശോധനയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ ഈ പ്രദേശത്ത് കണ്ടെത്തി.
കഴിഞ്ഞ ദിവസം കടുവയെ പിടികൂടിയ സ്ഥലത്തുനിന്ന് ഏകേദശം മുക്കാൽ കിലോമീറ്റർ ദൂരെയാണ് ബുധനാഴ്ച മറ്റൊരു കടുവയെകൂടി കണ്ടത്. വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. സ്കൂൾ വിദ്യാർഥികളടക്കം കാൽനടയായി സഞ്ചരിക്കുന്ന പന്നിയാംമലയിൽ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ ജനങ്ങൾ ഭയക്കുകയാണ്. നിലവിൽ പന്നിയാംമല ഭാഗത്ത് രാത്രികാല പട്രോളിങ് നടത്താൻ തീരുമാനിച്ചതായും വനപാലകർ അറിയിച്ചു. കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.