രാമച്ചിയില്‍ പോത്തിനെ കടുവ കടിച്ചുകൊന്നു; കാമറകൾ സ്ഥാപിച്ചു
text_fieldsകേളകം: രാമച്ചിയില്‍ പോത്തിനെ കടുവ കടിച്ചുകൊന്നു. പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ചുകൊന്നത്. തിങ്കളാഴ്ച രാവിലെ 12 ഓടെയാണ്, കൃഷിയിടത്തില്‍ മേയാന്‍ വിട്ട പോത്തിനെ കടുവ കടിച്ചുകൊന്നത്.
മേയാന്‍ വിട്ട സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം ഓടിച്ചിട്ടാണ് കൊന്നത്. പോത്തിനെ ഓടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ പിറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് കടുവ രക്ഷപ്പെടുകയായിരുന്നു. പോത്തിെൻറ കഴുത്തിെൻറ ഭാഗത്താണ് കടിയേറ്റത്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള പോത്തിനെയാണ് കടുവ കടിച്ചുകൊന്നത്.
സംഭവത്തെത്തുടര്‍ന്ന് മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.ആര്. മഹേഷ്, ബീറ്റ് ഓഫിസര്‍ പി.വി. സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സജീവന് പാലുമി, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സ്ഥലത്തെത്തി. ആറളം വനത്തില്‍നിന്ന് ഇറങ്ങിയതാകാം കടുവ എന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഇതിെൻറ അടിസ്ഥാനത്തില്‍ പോത്തിെൻറ ജഡം മറവ് ചെയ്യാതെ ഇതിെൻറ സമീപത്ത് വനംവകുപ്പ് അധികൃതര്‍ കാമറകള്‍ സ്ഥാപിച്ചു.
കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പള്ളിവാതുക്കല്‍ ഇട്ടിയവിര എന്ന കര്‍ഷകെൻറ നാല് പോത്ത്,15 ആട്, വളര്‍ത്തു നായ്ക്കള്‍, പശുക്കള്‍ എന്നിവയാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മുമ്പ് ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പേള് കാമറകള്‍ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രാമച്ചി കോളനിവാസികളടക്കം സഞ്ചരിക്കുന്ന റോഡിന് സമീപത്തായാണ് കടുവയുടെ ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.