Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightനെ​ടും​പൊ​യി​ൽ ചു​രം...

നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം; ഒ​റ്റ​പ്പെ​ട്ട് ഗ്രാ​മ​ങ്ങ​ൾ

text_fields
bookmark_border
നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം; ഒ​റ്റ​പ്പെ​ട്ട് ഗ്രാ​മ​ങ്ങ​ൾ
cancel

കേ​ള​കം: നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം കാ​ര​ണം ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്.

നെ​ടും​പൊ​യി​ല്‍ ചു​ര​ത്തി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​തം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നി​രോ​ധി​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഏ​ല​പ്പീ​ടി​ക, 29 ാം മൈ​ൽ പോ​ലു​ള്ള മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ്ര​ധാ​ന​മാ​യും ഗ​താ​ഗ​ത​ത്തി​ന് ആ​ശ്ര​യി​ച്ചി​രു​ന്ന​ത് നെ​ടും​പൊ​യി​ല്‍ ചു​രം റോ​ഡി​ലൂ​ടെ​യു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ള്‍പ്പെ​ടെ​യു​ള​ള ബ​സു​ക​ളെ​യാ​ണ്.

ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വ​ല​യു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് നെ​ടും​പൊ​യി​ല്‍ ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​രോ​ധി​ച്ച​ത്.

ചു​ര​ത്തി​ലെ നാ​ലാ​മ​ത്തെ ഹെ​യ​ര്‍പി​ന്‍ വ​ള​വി​ന് സ​മീ​പം വ​ലി​യ വി​ള്ള​ല്‍ രൂ​പ​പ്പെ​ടു​ക​യും റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

ഇ​തോ​ടെ ചു​രം വ​ഴി​യു​ണ്ടാ​യി​രു​ന്ന പൊ​തു​ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യി നി​ല​ച്ചു. റോ​ഡി​ന്റെ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഏ​ല​പ്പീ​ടി​ക വാ​ർ​ഡ് മെം​ബ​ർ ജി​മ്മി അ​ബ്ര​ഹാം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫി​സി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​താ​യും ചൊ​വ്വാ​ഴ്ച്ച മു​ത​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic banNedumpoil Churam
News Summary - Traffic ban on Nedumpoil Churam Road
Next Story