കാട്ടാനയെ കണികണ്ടുണർന്ന് പാൽച്ചുരം ഗ്രാമവാസികൾ; കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsകേളകം: കൊട്ടിയൂർ താഴെ പാൽച്ചുരം ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച പുലർച്ചെ 6.30 ഓടെ കൊട്ടിയൂർ വനത്തിൽനിന്നിറങ്ങിയ കാട്ടാന ബാവലിപ്പുഴ കടന്ന് പുഴ അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതി വേലി ചവിട്ടിത്തകർത്ത് മുണ്ടക്കൽ സാന്റോയുടെ വീടിന് സമീപത്തു കൂടി താഴെ പാൽച്ചുരം കോളനിക്ക് സമീപം നൗഷാദ് മൻസിൽ അബൂബക്കറിന്റെ കൃഷിയിടത്തിൽ എത്തുകയായിരുന്നു.
അബൂബക്കറിന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. ശബ്ദം കേട്ട് എത്തിയ ജോലിക്കാരും സമീപവാസികളും ചേർന്ന് കാട്ടാനയെ കൃഷിയിടത്തിൽനിന്ന് ഓടിച്ചു.
തുടർന്ന് തിരിച്ചെത്തിയ കാട്ടാന താഴെ പാൽച്ചുരം റോഡിൽ മണിക്കൂറോളം നിലയുറപ്പിച്ചു. സ്ഥലത്തെത്തിയ വനപാലക സംഘവും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് ആനയെ വനത്തിലേക്ക് തുരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.