ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലി
text_fieldsകേളകം: ആറളം ഫാമിലെ ബ്ലോക്ക് ഏഴിൽ രണ്ട് ദിവസങ്ങളിലായി കാട്ടാനക്കൂട്ടം നശിപ്പിച്ചത് 230ഓളം റബർ മരങ്ങൾ. ടാപ്പിങ് തുടങ്ങി മൂന്നുവർഷം മാത്രം തികയുന്ന മരങ്ങളാണ് മുപ്പതോളം വരുന്ന കാട്ടാനക്കൂട്ടം തൊലി പൊളിച്ചുതിന്ന് നശിപ്പിച്ചത്.
11 വർഷം മാത്രം പ്രായമുള്ള റബർ മരങ്ങളിൽനിന്നും വർഷങ്ങളോളം ലഭിക്കേണ്ട വരുമാനമാണ് കാട്ടാനക്കൂട്ടം രണ്ടുദിവസം കൊണ്ട് നശിപ്പിച്ചത്. കാട്ടാനക്കൂട്ടം റബർ തോട്ടത്തിന് പരിസരത്തു നിലയുറപ്പിച്ചിരിക്കുന്നത് നാശനഷ്ടം വർധിക്കുന്നതിന് കാരണമാകുമെന്ന് ഫാം അധികൃതർ പറയുന്നു. നിലവിൽ ഫാമിലെ ഏക സ്ഥിര വരുമാനം മാർഗം കൂടിയാണ് റബർ മരങ്ങൾ. രണ്ടു വർഷമായി റബർ മരങ്ങൾക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം വർധിച്ചുവരുകയാണ്. പകൽ സമയത്തു പോലും കാട്ടാനകളുടെ സാന്നിധ്യം നിത്യസംഭവമാണ്. ഫാമിലെ കൃഷിഭൂമികൾ ഭൂരിഭാഗവും സോളാർ വൈദ്യുതിവേലി സ്ഥാപിച്ചെങ്കിലും ബ്ലോക്ക് ഏഴിൽ റബർ പ്ലാന്റേഷന്റെ ഭാഗങ്ങളിൽ വേലി ഇനിയും സ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.