ആറളം ഫാമിൽ കണ്ടെത്തിയ 19 കാട്ടാനകളിൽ 10 എണ്ണത്തെ വനംവകുപ്പ് ദൗത്യസംഘം വനത്തിലേക്ക് തുരത്തി
text_fieldsകേളകം: ആറളം വന്യജീവി സങ്കേതത്തില്നിന്നെത്തി ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യവുമായി വനംവകുപ്പിെൻറ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം. ആറളം ഫാമിൽ കണ്ടെത്തിയ 19 കാട്ടാനകളിൽ 10 എണ്ണത്തെ വനംവകുപ്പ് ദൗത്യസംഘം വനത്തിലേക്ക് തുരത്തി.
ആറളം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന, കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് ഐ.എഫ്.എസ് എന്നിവരുടെ നേതൃത്വത്തിൽ ആറളം വൈൽഡ്ലൈഫ്, കൊട്ടിയൂർ റേഞ്ച്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ വന്യജീവിസങ്കേതം, ആർ.ആർ.ടി എന്നിവിടങ്ങളിലെ വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 90 അംഗങ്ങളുള്ള സ്പെഷൽ ഡ്രൈവ് സംഘമാണ് നിയോഗിക്കപ്പെട്ടത്.അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഫാമിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് ബ്ലോക്കുകളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഒരുമിച്ച് തുരത്തുകയായിരുന്നു.
10 കാട്ടാനകളെ കോട്ടപ്പാറവഴി വനത്തിലേക്ക് കടത്തിവിട്ടതായി ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന അറിയിച്ചു. ആറളം വന്യജീവി സങ്കേതം വാർഡൻ എ. ഷജ്ന, ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ അനിൽകുമാർ, െഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, കൊട്ടിയൂർ റേഞ്ചർ സുധീർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആനകളെത്തിയത്. അവശേഷിച്ച ആനകളെയും തുരത്തി വനാതിർത്തിയിൽ നിരീക്ഷണം നടത്തുമെന്ന് വനം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.