Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightചാണപ്പാറ ജനവാസ...

ചാണപ്പാറ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

text_fields
bookmark_border
ചാണപ്പാറ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി
cancel
camera_alt

ചാണപ്പാറയിൽ കാ​ട്ടാ​ന ത​ക​ര്‍ത്ത മ​തി​ല്‍

കേ​ള​കം: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ണ​പ്പാ​റ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. അ​ര നൂ​റ്റാ​ണ്ടി​നി​ട​യി​ല്‍ ഇ​തു​വ​രെ ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​ണു​ങ്ങോ​ടു​നി​ന്നും അ​ത്തി​ക്ക​ണ്ടം അ​മ്പ​ലം വ​ഴി എ​ത്തി​യ കാ​ട്ടാ​ന മ​ണ​ത്ത​ണ അ​മ്പാ​യ​ത്തോ​ട് റോ​ഡ് മു​റി​ച്ചു​ക​ട​ന്നാ​ണ് ആ​റ്റാം​ചേ​രി ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. ചാ​ണ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​പ്പി​ലി​പ്പ​റ​മ്പി​ല്‍ ബെ​ന്നി​യു​ടെ വാ​ഴ, ക​പ്പ എ​ന്നി​വ ന​ശി​പ്പി​ച്ച​തി​നോ​ടൊ​പ്പം പ​റ​മ്പി​ലെ ക​യ്യാ​ല​യും ത​ക​ര്‍ത്തു. പു​ത്ത​ല​ത്ത് ബാ​ല​െൻറ വീ​ടി​ന് മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന വീ​ട്ടു​മ​തി​ല്‍ ത​ക​ര്‍ത്താ​ണ് പു​റ​ത്തേ​ക്ക് ക​ട​ന്ന​ത്.

കൊ​ല്ല​കൊ​മ്പി​ല്‍ വി​ശ്വം​ഭ​ര​െൻറ കൃ​ഷി​യി​ട​ത്തി​ലും നാ​ശം വ​രു​ത്തി. അ​തേ​സ​മ​യം കി​ലോ​മീ​റ്റ​റു​ക​ള്‍താ​ണ്ടി കാ​ട്ടാ​ന ഈ ​ഭാ​ഗ​ത്ത് എ​ത്തി​യ​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ടാ​പ്പി​ങ്ങി​നും മ​റ്റും പോ​കു​ന്ന ആ​ളു​ക​ള്‍ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ട്ടാ​ന തി​രി​കെ​പ്പോ​യ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ആ​ശ​ങ്ക ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്നു. എ​ന്നാ​ല്‍, കാ​ട്ടാ​ന തി​രി​കെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantchanappara
Next Story