കിയാൽ: രണ്ടാം വാർഷികദിനത്തിൽ മധുരം നൽകി ആദ്യയാത്രക്കാരുടെ കൂട്ടായ്മ
text_fieldsകണ്ണൂർ: വിമാനത്താവളത്തിെൻറ രണ്ടാം വാർഷിക ദിനത്തിൽ യാത്രക്കാർക്ക് മധുരം വിളമ്പി കണ്ണൂരിൽ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ. ബുധനാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെട്ട മുഴുവൻ യാത്രക്കാർക്കും കോവിഡ് പ്രതിരോധത്തിനുള്ള മുഖാവരണവും ടീം ഹിസ്റ്റോറിക്കൽ ജേർണി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകി.
കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകണമെന്ന ആവശ്യം ഉന്നയിക്കുന്ന സ്റ്റിക്കർ പതിച്ചാണ് മുഖാവരണം തയാറാക്കിയത്. ഈ കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ നിലപാട് തിരുത്താനുള്ള സമ്മർദം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്.
വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട സെമിനാറും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. മാസ്കോട്ട് ബീച്ച് റിസോർട്ടിൽ നടന്ന പരിപാടി കിയാൽ എം.ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു. നിക്ഷേപകർക്കായി കിയാൽ മുന്നോട്ടുവെക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെയ്ക് പ്രസിഡൻറ് ഷറഫുദ്ദീൻ, പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, പോസിറ്റിവ് കമ്യൂൺ സ്ഥാപകൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫാദിൽ ഗ്രൂപ് ചെയർമാൻ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ പനക്കാട്ട്, പി. ഗോപി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ദിശ ജനറൽ സെക്രട്ടറി ടി.വി. മധുകുമാർ സ്വാഗതവും ടീം ഹിസ്റ്റോറിക്കൽ ജേർണി കൂട്ടായ്മ കൺവീനർ റഷീദ് കുഞ്ഞി പാറയിൽ നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷം ലളിതമായ ചടങ്ങില്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിെൻറ രണ്ടാം വാര്‍ഷികാഘോഷം ലളിതമായ ചടങ്ങില്‍ നടന്നു. വിമാനത്താവളത്തിൽ നടന്ന ചടങ്ങ് കിയാല്‍ എം.ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ കിയാല്‍ ഉദ്യോഗസ്ഥരും വിവിധ ഏജന്‍സികളുടെ മേധാവികളും മാത്രമാണ് പങ്കെടുത്തത്.
വിമാനത്താവളത്തിൽ ഫിലിം പ്രൊജക്ടര്‍ സ്ഥാപിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ ഫിലിം പ്രൊജക്ടര്‍ സ്ഥാപിച്ചു. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ച പ്രൊജക്ടര്‍ കിയാല്‍ എം.ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു. ഒന്നര പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന പ്രൊജക്ടറാണ് വിമാനത്താവളത്തില്‍ പ്രദര്‍ശനത്തിന് സ്ഥാപിച്ചത്.
ചലച്ചിത്ര നിര്‍മാതാവ് ലിബര്‍ട്ടി ബഷീറാണ് തെൻറ ശേഖരത്തിലുണ്ടായിരുന്ന രണ്ട് പ്രൊജക്ടറുകള്‍ രണ്ടാം വാര്‍ഷിക ദിനത്തില്‍ വിമാനത്താവളത്തിന് നല്‍കിയത്. കാര്‍ബണ്‍ കത്തിച്ച് അതിെൻറ വെളിച്ചത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന ഇവ 1987 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്നതാണ്. ചെെന്നെയിലെ സ്വാമി ആന്‍ഡ് കമ്പനിയാണ് ഇത് നിര്‍മിച്ചത്. പിന്നീട് ഉപയോഗത്തില്‍ വന്ന, കാര്‍ബണിന് പകരം ലൈറ്റ് സംവിധാനം ഉപയോഗിച്ചിരുന്ന പ്രൊജക്ടറും വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.
പുതുതലമുറയിലുള്ളവര്‍ക്ക് ഇവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവള ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പ്രൊജക്ടറിനെക്കുറിച്ച് മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുമെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ് പറഞ്ഞു. ലിബര്‍ട്ടി ബഷീര്‍, നവാസ് മേത്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.