പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരണം; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകണ്ണൂർ: പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
മയ്യിൽ സ്റ്റേഷൻ പരിധിയിലാണ് അപകട മരണം നടന്നത്. ഫെബ്രുവരി 23നാണ് മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകനും പെൻഷൻ സംഘടനയുടെ ഭാരവാഹിയുമായ വേളം എ.കെ.ജി നഗറിലെ ബാലകൃഷ്ണൻ (72) വാഹനമിടിച്ച് മരിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയിരുന്നു. രാവിലെ 5.15നായിരുന്നു അപകടം.
അന്വേഷണത്തിൽ തുമ്പില്ലാത്തതിനെ തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതിയുടെ രേഖാചിത്രം അടക്കം തയാറാക്കിയിരുന്നു. എന്നിട്ടും മയ്യിൽ പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. ഇതേ ത്തുടർന്നാണ് കണ്ണൂർ എ.സി.പി ബാലകൃഷ്ണണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, ഇത്തരത്തിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിക്കുന്ന അപകടങ്ങൾ വർധിച്ചിരുന്നു. മിക്ക സംഭവങ്ങളിലും ഇടിച്ചിട്ട വാഹനം നിർത്താതെ പോകുന്നതാണ് പതിവ്. ഇതേത്തുടർന്നാണ് ഇത്തരം കേസുകളിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.