ബാബരി വിധി; നീതിന്യായ വ്യവസ്ഥയിലെ വിശ്വാസത്തെ ദുർബലമാക്കി: കെ.എൻ.എം - മർക്കസുദ്ദഅവ
text_fieldsകണ്ണൂർ: ലോകം മുഴുവൻ തൽസമയം കണ്ട ബാബരി മസ്ജിദ് തകർക്കൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് 32 പേരെ വെറുതെ വിട്ട ലഖ്നൗ സി.ബി.ഐ പ്രത്യേക കോടതി വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതായിപ്പോയെന്നും മതേതര ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുളവാക്കുന്നുവെന്നും കെ.എൻ.എം - മർക്കസുദ്ദഅവ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്.
ഗൂഢാലോചന കേസ് റദ്ദാക്കിയ ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ട് പ്രഥമ ദൃഷ്ട്യാ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഈ വിധിന്യായം വിരുദ്ധമായിപ്പോയെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സമീപകാലത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സെക്രട്ടറിയേറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ഹത്രാസിൽ പീഡനത്തിനിരയാക്കികൊലപ്പെടുത്തിയ യുവതിയുടെ മാതാപിതാക്കളെ കാണിക്കാതെ സംസ്ക്കരിച്ചതും ജനാധിപത്യ രീതിയിൽ പ്രതികരിക്കാനും ബന്ധുക്കളെ സന്ദർശിച്ച് സമാശ്വസിപ്പിക്കാനുമെത്തിയ മാധ്യമങ്ങളെയും രാഷ്ട്രീയ പ്രതിനിധികളെയും സാമൂഹ്യ സംഘടനകളെയും തടഞ്ഞതും ജനാധിപത്യവിരുദ്ധവുമെന്നും പ്രതിഷേധാർഹമെന്നും കുറ്റപ്പെടുത്തി. കുറ്റവാളികളെയും അവരെ സംരക്ഷിക്കുന്നവരെയും മാതൃകാപരമായി ശിക്ഷിച്ച് നീതി നടപ്പിലാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി എ അബൂബക്കർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ ശംസുദ്ദീൻ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീർ ഫാറൂഖി, ട്രഷറർ ടി മുഹമ്മദ് നജീബ്, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീം നജീബ്, ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ, ഐ എസ് എം ജില്ലാ സെക്രട്ടറി റാഫി തളിപ്പറമ്പ,എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ,എം ജി എം സ്റ്റുഡന്റ്സ് വിംഗ് സെക്രട്ടറി മുഹ്സിന ഇരിക്കൂർ, പി ടി പി മുസ്തഫ, ആർ അബ്ദുൽ ഖാദർ സുല്ലമി, റമീസ് പാറാൽ,അതാഉള്ള ഇരിക്കൂർ, വി വി മഹമൂദ്, അബ്ദുൽ സത്താർ ഫാറൂഖി, നാസർ ധർമ്മടം, ടി കെ സി അഹമ്മദ്, ഉമ്മർ കടവത്തൂർ ,കെ സെയ്ദ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.