Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightവയോധിക​നെ മദ്യം...

വയോധിക​നെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വയോധിക​നെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം: രണ്ടുപേർ അറസ്​റ്റിൽ
cancel



കൂ​ത്തു​പ​റ​മ്പ്: വ​യോ​ധി​ക​​െൻറ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​ക​ളാ​യ വൈ​ഷ്ണ​വ്, വ​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മാ​ങ്ങാ​ട്ടി​ടം കി​ണ​റ്റി​ൻ​റ​വി​ട​യി​ലെ പി. ​ഗം​ഗാ​ധ​ര​െൻറ (65) ദേ​ഹ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ മൂ​വ​രും ത​മ്മി​ൽ വ​ഴ​ക്കി​ടു​ക​യും ഗം​ഗാ​ധ​ര​െൻറ ദേ​ഹ​ത്ത് മ​ദ്യ​മൊ​ഴി​ച്ച​ശേ​ഷം തീ​വെ​ക്ക​ു​ക​യു​മാ​ണു​ണ്ടാ​യ​ത്. ബാ​ക്കി​വ​ന്ന മ​ദ്യം ക​ഴി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

നെ​ഞ്ചി​ലും കൈ​ക​ളി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ നാ​ട്ടു​കാ​രാ​ണ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗം​ഗാ​ധ​ര​ൻ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടു​ണ്ട്. ഗം​ഗാ​ധ​ര​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് സി.​ഐ ബി​നു മോ​ഹ​ൻ, ജി​ല്ല ഫോ​റ​ൻ​സി​ക് ഓ​ഫി​സ​ർ പി. ​ശ്രീ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alcoholfire
News Summary - Alcohol fire: Two arrested
Next Story