വാഹനാപകടത്തിനിടയിൽ യുവാവിെൻറ പണമടങ്ങിയ ബാഗുമായി കടന്നവർ പിടിയിൽ
text_fieldsകൂത്തുപറമ്പ്: വാഹനാപകടത്തിനിടയിൽ യുവാവിെൻറ പണമടങ്ങിയ ബാഗുമായി മുങ്ങിയ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ 9.15ഓടെ ചാലക്കുന്നിൽ ബസിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടവിവരം അറിയുന്നതിനുവേണ്ടിയാണ് ബസ് യാത്രക്കാരനായ നാറാത്ത് സ്വദേശി സംഗീത് സീറ്റിൽ ബാഗുെവച്ച് പുറത്തേക്ക് ഇറങ്ങിയത്.
എന്നാൽ, അൽപസമയത്തിനകം തിരിച്ച് ബസിലെത്തിയപ്പോൾ സീറ്റിൽ ബാഗുണ്ടായിരുന്നില്ല. ഇതിനിടയിൽ രണ്ടുപേർ ബാഗുമായി മാനന്തവാടി ബസിൽ കയറുന്നത് മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് കൂത്തുപറമ്പ് പൊലീസിനെ വിവരമറിയിച്ചു.
കൂത്തുപറമ്പ് സ്റ്റാൻഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം, മൂവാറ്റുപുഴ സ്വദേശികളിൽനിന്ന് സംഗീതിെൻറ ബാഗ് കണ്ടെത്തിയത്. സുഹൃത്തിേൻറതെന്ന് കരുതിയാണ് ബാഗ് എടുത്തതെന്നാണ് ഇവരുടെ മൊഴി. ഇരുവരെയും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.