അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ
text_fieldsകൂത്തുപറമ്പ്: എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈതേരി കപ്പണയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികൾ പിടികൂടിയത്.
കൈതേരി ലക്ഷം വീട് കോളനിയിലെ നാരായണന്റെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആണ് കണ്ടെടുത്തത്. നാരായണന്റെ മകൻ പി.വി സിജിഷിന്റെ പേരിൽ എക്സൈസ് കേസെടുത്തു.കൂത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
84 സെന്റീമീറ്റർ വരെയുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കൂത്തുപറമ്പ്, മാനന്തവാടി പോലിസ് സ്റ്റേഷനുകളിൽ നേരത്തെ കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിഷ് . എക്സൈസിനെ കണ്ട് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാളെ പിടികൂടാൻ സാധിച്ചില്ല.
പ്രിവന്റിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ.വി. റാഫി, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എൻ.സി. വിഷ്ണു, സി. ജിജീഷ്, സി.കെ. ശജേഷ് കൂത്തുപറമ്പ റെയിഞ്ച് ഓഫിസിലെ വനിത സിവിൽ എക്സൈസ് ഓഫിസർ കെ.പി. ഷീബ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.