വയോധികയെ ആക്രമിച്ച് സ്വർണ മാല കവർന്ന സംഭവം: സൈനികൻ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: പന്ന്യോറയിൽ സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ ബന്ധുവായ സൈനികൻ അറസ്റ്റിൽ. പിണറായി വെണ്ടുട്ടായിയിലെ മന്ദാരത്തിൽ അരുൺ കുമാറിനെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. പന്ന്യോറയിലെ വള്ളുക്കാട് ഹൗസിൽ കുമ്മകരോത്ത് ജാനകിയുടെ മാലയാണ് കവർച്ച ചെയ്തിരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മകനെ അന്വേഷിച്ച് ജാനകിയുടെ വീട്ടിലെത്തിയ അരുൺകുമാർ മുഖത്ത് മുളകു പൊടി സ്പ്രേ അടിച്ച് തള്ളിയിട്ട ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നത്. മോഷ്ടിച്ച സ്വർണം മമ്പറത്തെ ഒരു ജ്വല്ലറിയിൽ വിറ്റിരുന്നു. സിസി ടി.വി കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അവധിക്ക് നാട്ടിലെത്തിയ സൈനികനാണ് ബന്ധുവിന്റെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലാവുന്നത്. ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.