ക്വാറൻറീനിൽനിന്ന് രക്ഷപ്പെടാൻ ആത്മഹത്യാ ഭീഷണി
text_fieldsകൂത്തുപറമ്പ്: ക്വാറൻറീനിൽനിന്ന് ഒഴിവാക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പഞ്ചായത്ത് അധികൃതരും പൊലീസും അനുനയത്തിലൂടെ പിന്തിരിപ്പിച്ചു. മാങ്ങാട്ടിടം വട്ടിപ്രം സ്വദേശിയാണ് അധികൃതരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്. നിർമലഗിരി കോളജിലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട യുവാവ് വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞദിവസം രാവിലെ വട്ടിപ്രം 117 സാക്ഷ്യം വഹിച്ചത്.
യുവാവിനെ പിടികൂടാനുള്ള ശ്രമം ആശങ്കയോടൊപ്പം ആളുകളിൽ ഭയപ്പാടും ഉളവാക്കുന്നതായി മാറി. കുടകിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. കോവിഡ് ബാധിത മേഖലയിൽനിന്ന് എത്തിയതിനാൽ, മാങ്ങാട്ടിടം പഞ്ചായത്തിനുകീഴിൽ നിർമലഗിരിയിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇവിടെയെത്തി മണിക്കൂറുകൾക്കകം അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.
പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വട്ടിപ്രത്തെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് ജീവനക്കാരും പൊലീസും രാവിലെ വീട്ടിലെത്തിയതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഇരുനില വീടിെൻറ ഓടിന് മുകളിൽ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ താഴേക്കുചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ അനുനയിപ്പിച്ച് വീടിന് മുകളിൽനിന്ന് താഴെയിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.