ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ് കൂത്തുപറമ്പിൽ
text_fieldsകൂത്തുപറമ്പ്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകാനൊരുങ്ങി കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം. ടൂർണമെൻറിലെ ഗ്രൂപ് എ, സി മത്സരങ്ങളാണ് ഈമാസം 28 മുതൽ കൂത്തുപറമ്പിൽ നടക്കുക. ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് കൂത്തുപറമ്പ് വേദിയാകുന്നത്. ഗ്രൂപ് എയിൽ ഉൾപ്പെടുന്ന മണിപ്പൂർ, ദാമൻ-ദിയു, പുതുച്ചേരി, മേഘാലയ ടീമുകളും ഗ്രൂപ് സിയിൽ ഉൾപ്പെടുന്ന ഹിമാചൽ, അസം, രാജസ്ഥാൻ, ബിഹാർ ടീമുകളുമാണ് കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ മാറ്റുരക്കാനെത്തുക. കൂത്തുപറമ്പിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം, തേഞ്ഞിപ്പലം യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.
കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 31 ടീമുകളും റെയിൽവേയുമാണ് ടൂർണമെൻറിൽ പങ്കെടുക്കുക. ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള ഒരുക്കം ഇതിനകം നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ചിട്ടുണ്ട്. പുല്ല് ക്രമപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതോടൊപ്പം മറ്റ് ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒരുക്കം വിലയിരുത്തുന്നതിെൻറ ഭാഗമായി സ്പോർട്സ് കൗൺസിലിെൻറയും നഗരസഭയുടെയും ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിലെത്തി. നേരത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘവും ഇവിടം സന്ദർശിച്ചിരുന്നു. മൂന്നുകോടിയിലേറെ രൂപ ചെലവിൽ നവീകരിച്ച കൂത്തുപറമ്പ് സ്റ്റേഡിയം ഏതാനും മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.