നിർമലഗിരി പിടിച്ചെടുത്ത് എസ്.എഫ്.ഐ
text_fieldsകൂത്തുപറമ്പ്: നിർമലഗിരി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. ഒമ്പത് മേജർ സീറ്റുകളിൽ എട്ടും മൈനർ സീറ്റിൽ 15ൽ ഒമ്പതും നേടിയാണ് എസ്.എഫ്.ഐ നിർമലഗിരി കോളജ് യൂനിയൻ പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ മേജർ സീറ്റിൽ ഒമ്പതിൽ അഞ്ച് സീറ്റുകൾ എസ്.എഫ്.ഐ നേടിയിരുന്നെങ്കിലും മൈനർ സീറ്റിന്റെ ബലത്തിൽ കെ.എസ്.യു യൂനിയനിൽ തുടരുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്.
1,400ഓളം വിദ്യാർഥികളിൽ ആയിരത്തോളംപേരും വോട്ടുചെയ്യാൻ കോളജിലെത്തിയിരുന്നു. ചെയർമാനായി കെ.എസ്.യു പാനലിലെ അബിൻ ബിജുവാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മിതാലി കൃഷ്ണ (വൈസ്. ചെയർ.), കെ. അശ്വിൻ രാജീവ് (ജന.സെക്ര.), പി. ജ്യോതിക (ജോ. സെക്ര.), എ. അഫീഫ (സ്റ്റുഡന്റ് എഡിറ്റർ), അനഘ രമേശ് (ഫൈൻ ആർട്സ്), ഷാരൂൺ ഷാജി (ജന. ക്യാപ്റ്റൻ), സി. ആതിര, കെ. ശ്രീരാഗ് (യു.യു.സി) എന്നിവരാണ് എസ്.എ.ഫ്.ഐ പാനലിൽ മേജർ സീറ്റുകളിൽ മത്സരിച്ച് വിജയിച്ചവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.