വിഷരഹിത പച്ചക്കറിയുമായി മാങ്ങാട്ടിടം സുലഭ
text_fieldsകൂത്തുപറമ്പ്: ഓണവിപണി ലക്ഷ്യംവെച്ച് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വട്ടിപ്രത്ത് ഇറക്കിയ ജൈവ പച്ചക്കറികൃഷി വിളവെടുത്തു. സുലഭ പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വട്ടിപ്രത്തെ ഒരുകൂട്ടം കർഷകരുടെ നേതൃത്വത്തിലായിരുന്നു ജൈവകൃഷി ചെയ്തത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് അഞ്ച് ഹെക്ടർ സ്ഥലത്ത് ജൈവ പച്ചക്കറികൃഷി ഇറക്കിയത്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കൃഷി. മികച്ച പരിചരണത്തിലൂടെ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിച്ചത്. കൃഷിയുടെ വിളവെടുപ്പുത്സവം ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. അജിമോൾ, കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ബിന്ദു കെ. മാത്യു, മാങ്ങാട്ടിടം കൃഷി ഓഫിസർ എ. സൗമ്യ, വൈസ് പ്രസിഡന്റ് കെ. ശാന്തമ്മ, എൻ.കെ. ഷാജൻ, എം. ഷീന, എൻ. അജിഷ്ണ, എ. വത്സൻ, ആർ. സന്തോഷ് കുമാർ, എം. വിപിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.