ഉപഭോക്തൃ പരാതി പരിഹാര അധികാര സമിതിയുമായി കെ.എസ്.ഇ.ബി
text_fieldsകണ്ണൂർ: വൈദ്യുതി ഉപഭോക്താക്കളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമുള്ള പരിഷ്കരണ നടപടികളുമായി കെ.എസ്.ഇ.ബി. ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങൾ, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ, തർക്കങ്ങൾ എന്നിവ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നേരത്തേ രൂപവത്കരിച്ച മൂന്ന് ഉപഭോക്തൃ പരാതി ഫോറങ്ങളുടെ (സി.ജി.ആർ.എഫ്) എണ്ണം അഞ്ചായി ഉയർത്തും.
സബ് ഡിവിഷൻ തലത്തിലും സർക്കിൾ തലത്തിലും ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ ചെയർമാനായി ഐ.ജി.ആർ.സി ഇംപ്ലിമെന്റേഷൻ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. സബ്ഡിവിഷൻ, സർക്കിൾ, കോർപറേറ്റ് ഉപഭോക്താക്കളുടെ പരാതികൾ ഡിവിഷൻ തലത്തിലും സർക്കിൾ തലത്തിലുള്ള സമിതികൾ പരിശോധിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കും.
ഉപഭോക്താക്കളുടെ പരാതികളും സേവനാവശ്യങ്ങളും സ്റ്റാൻഡേർഡ്സ് ഓഫ് പെർഫോമൻസ് റെഗുലേഷൻ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ പരിഹരിക്കാത്ത പരാതികളാണ് ഐ.ജി.ആർ.സി സമിതികൾ പരിശോധിക്കുക. സോഫ്റ്റ്വെയർ ഉൾപ്പെടെ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ സെക്ഷൻ ഓഫിസിൽ ലഭിക്കുന്ന പരാതികൾ സെക്ഷൻ ഓഫിസുകളിൽ സമയ പരിധിക്കകം ആ പരാതികൾ ഉടൻതന്നെ ഓട്ടോമാറ്റിക്കായി ഐ.ജി.ആർ.സിയുടെ പരിഗണനയിൽ വരും.
ഐ.ജി.ആർ.സി ഏഴ് ദിവസത്തിനുള്ളിൽ ഉപഭോക്താക്കളുടെയും ബന്ധപ്പെട്ടവരുടെയും വാദങ്ങൾ കേട്ട് തീർപ്പ് കൽപ്പിക്കും. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് കണ്ണൂർ ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.പി. സുധീർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ തലശ്ശേരി ഡിവിഷൻ എക്സി. എൻജിനീയർ സി. മഹിജ, കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ എകിസി. എൻജിനീയർ ടി.കെ. ലത, കണ്ണൂർ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് ടി.എൻ. രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.