Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആനവണ്ടിയിൽ കറങ്ങി...

ആനവണ്ടിയിൽ കറങ്ങി കണ്ണൂർ ഒന്നാമത്

text_fields
bookmark_border
ആനവണ്ടിയിൽ കറങ്ങി കണ്ണൂർ ഒന്നാമത്
cancel

ക​ണ്ണൂ​ർ: ആ​ന​വ​ണ്ടി വി​നോ​ദ​യാ​ത്ര​യി​ൽ ഒ​ന്നാ​മ​തെ​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ണൂ​ർ ഡി​പ്പോ. ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യാ​ണ് ആ​ദ്യ​ത്തെ 15 ഡി​പ്പോ​ക​ളി​ല്‍ ക​ണ്ണൂ​ര്‍ ഒ​ന്നാ​മ​താ​യി ഇ​ടം പി​ടി​ച്ച​ത്. എ​ല്ലാ മാ​സ​വും ശ​രാ​ശ​രി 15 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ക​ണ്ണൂ​ര്‍ ഡി​പ്പോ​ക്ക് വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ മാ​ത്രം 18.5 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ​വി, വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദ്വി​ദി​ന യാ​ത്ര​യും വ​യ​നാ​ട്, റാ​ണി​പു​രം, പൈ​ത​ല്‍മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക​ദി​ന യാ​ത്ര​യു​മാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്തു​വ​രു​ന്ന​ത്. ജ​നു​വ​രി മാ​സ​ത്തി​ല്‍ 75 ശ​ത​മാ​ന​ത്തോ​ളം ബു​ക്കി​ങ്ങു​ക​ളും പൂ​ര്‍ത്തി​യാ​യി. വാ​ഗ​മ​ണ്‍-​മൂ​ന്നാ​റി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര 19ന് ​രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് 22ന് ​രാ​വി​ലെ ആ​റി​ന് ത​രി​ച്ചെ​ത്തും. 26ന് ​ന​ട​ത്തു​ന്ന യാ​ത്ര​യി​ല്‍ മൂ​ന്നാ​ര്‍, കാ​ന്ത​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി 29ന് ​തി​രി​ച്ചെ​ത്തും. ബു​ക്കി​ങ്ങി​നാ​യി 9496131288, 8089463675 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsTourKSRTCKannur Depot
News Summary - KSRTC-Kannur-Depot-first-Tour
Next Story