കെ.എസ്.ആർ.ടി.സി ട്രിപ് മുടക്കം പതിവ്: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ് മുടക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പാപ്പിനിശേരി -പഴയങ്ങാടി വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ് മുടക്കം പതിവാകുന്നതിനെതിരായ പരാതിയിലാണ് നടപടി.
നാലാഴ്ചക്കകം ഡി.ടി.ഒ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ ഭീഷണിയുള്ള ചക്കരക്കൽ ബസ് സ്റ്റാൻഡിലെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിലും കമീഷൻ ജില്ല കലക്ടറിൽനിന്നും നഗരസഭ സെക്രട്ടറിയിൽനിന്നും റിപ്പോർട്ട് തേടി.
അഭിഭാഷകനായ ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ സ്ത്രീകളുടെ ശൗചാലയം പുരുഷന്മാരും ഉപയോഗിക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നും കമീഷൻ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.