Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വ​യ​നാ​ട്, ക​പ്പ​ൽ ടൂ​ർ പാ​ക്കേ​ജ് വീ​ണ്ടും

text_fields
bookmark_border
KSRTC
cancel

ക​ണ്ണൂ​ർ: ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച വ​യ​നാ​ട് ടൂ​ർ പാ​ക്കേ​ജ് ക​ണ്ണൂ​രി​ൽനി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി പു​ന​രാ​രം​ഭി​ച്ചു. സെ​പ്‌​റ്റം​ബ​ർ 16, 22 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് രാ​വി​ലെ ആ​റ് മ​ണി​ക്ക് പു​റ​പ്പെ​ട്ട് തു​ഷാ​ര ഗി​രി വെ​ള്ള​ച്ചാ​ട്ടം, എ​ൻ ഊ​ര് ആ​ദി​വാ​സി പൈ​തൃ​ക ഗ്രാ​മം, പൂ​ക്കോ​ട് ത​ടാ​കം, ഹ​ണി മ്യൂ​സി​യം, ല​ക്കി​ടി വ്യൂ ​പോ​യി​ന്റ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി 11 മ​ണി​ക്ക് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര. ഭ​ക്ഷ​ണ​വും എ​ൻ​ട്രി ഫീ​യും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് 1310 രൂ​പ​യാ​ണ് ചാ​ർ​ജ്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യും കെ.​എ​സ്.​ഐ.​എ​ൻ.​സി​യും സം​യു​ക്ത​മാ​യാ​ണ് ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 28 രാ​വി​ലെ അ​ഞ്ചി​ന് ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടും. ഒ​രാ​ളി​ൽ നി​ന്ന് 4590 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് 2280 രൂ​പ​യാ​ണ് ചാ​ർ​ജ്. പ്രോ​ഗ്രാം ക​ഴി​ഞ്ഞ് 29 ന് ​രാ​വി​ലെ ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തും. ഫോ​ൺ: 8089463675, 9497007857.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKSRTCShip Tour Package
News Summary - KSRTC's Wayanad, Ship Tour Package Again
Next Story