‘നാട്ടുമൊഴി’യിലെ കലാകാരന്മാർക്ക് ആദരം
text_fieldsധർമടം: പിണറായി സാമൂഹിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ 68ാം വാർഷികാഘോഷ വേദിയിൽ നാട്ടുപാട്ടിന്റെ ഈരടികളുമായി കണ്ണൂർ അഥീന അവതരിപ്പിച്ച നാട്ടുമൊഴി നാടൻ പാട്ട്.
മേളയിലെ കലാകാരന്മാരായ റംഷി പട്ടുവം (മണിരത്ന പുരസ്കാരം), മഹേഷ് കീഴറ (ഓടപ്പഴം അവാർഡ്), നന്ദു ഒറപ്പടി (ഓടപ്പഴം അവാർഡ്), ശ്രീത്തു ബാബു (ഓടപ്പഴം അവാർഡ്), പൊന്നാമ്പല (സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം) എന്നിവരെ വടക്കുമ്പാട് പൊലിക നാട്ടറിവ് കേന്ദ്രം ആദരിച്ചു. പിണറായി സാമൂഹിക വിദ്യാഭ്യാസ കേന്ദ്രം പ്രസിഡന്റ് നിധിൻ നാവത്ത് അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ചു.
പൊലിക നാട്ടറിവ് പഠനകേന്ദ്രം ഭാരവാഹികളായ അനിൽ കുമാർ നെയ്യൻ, കെ. അനീഷ് എന്നിവർ അവാർഡ് ജേതാക്കൾക്ക് അത്യുൽപാദന ശേഷിയുള്ള കവുങ്ങിൻ തൈകൾ ഉപഹാരമായി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.