Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷുവിന് കുടുംബശ്രീ;...

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

text_fields
bookmark_border
വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി
cancel

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ വി​ഷു വി​പ​ണ​ന മേ​ള​ക​ളി​ലെ താ​ര​മാ​ണ് കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജൈ​വ ക​ണി വെ​ള്ള​രി. അ​ഴീ​ക്കോ​ട്‌, പ​യ്യ​ന്നൂ​ർ, കാ​ങ്കോ​ൽ, പെ​രി​ങ്ങോം, ആ​ല​ക്കോ​ട്, സി.​ഡി.​എ​സു​ക​ളി​ൽ​നി​ന്ന് വി​ഷു സീ​സ​ണി​ൽ ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം നേ​ടി​യെ​ടു​ക്കാ​ൻ ക​ണി വെ​ള്ള​രി കൃ​ഷി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​വും അ​ൽ​പ സ​മ​യം മ​ണ്ണി​ൽ ഇ​റ​ങ്ങി പ​ണി​യെ​ടു​ക്കാ​ൻ മാ​റ്റി​വെ​ച്ചാ​ൽ ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി ക​ർ​ഷ​ക​ർ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി ഇ​ന്ന് നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി​യും, ത​ണ്ണി മ​ത്ത​ൻ കൃ​ഷി​യു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല.

പ​തി​ന​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വോ​ണം ജെ.​എ​ൽ.​ജി ആ​റ് ഏ​ക്ക​റി​ൽ നെ​ല്ലും എ​ട്ട് ഏ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​ൻ, വെ​ള്ള​രി, മ​ത്ത​ൻ, ചീ​ര, പ​ട​വ​ലം, താ​ലോ​രി, പ​യ​ർ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലും. കു​ടും​ബ​ശ്രീ ആ​ഴ്ച ച​ന്ത​ക​ളി​ലും, നേ​രി​ട്ട് കൃ​ഷി സ്ഥ​ല​ത്തു​മാ​ണ് വി​ൽ​പ​ന. ക​ണി വെ​ള്ള​രി​യും മ​റ്റ് പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ഷു വി​പ​ണ​ന മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന കു​മാ​രി, ഷീ​ബ, പ്ര​ജാ​ത, ദീ​പ, ര​മ്യ എ​ന്നി​വ​രാ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbashreeKannur NewsAgriculture NewsVishu 2025
News Summary - Kudumbashree for Vishu; Special Kani Vellari
Next Story