നടപ്പാക്കാത്ത പ്രത്യേക പാക്കേജ്; കണ്ണീരൊടുങ്ങാതെ പൂളക്കുറ്റി വാസികൾ
text_fieldsകേളകം: പ്രഖ്യാപനത്തിൽ മാത്രമായി സ്പെഷൽ പാക്കേജ് തുടരുമ്പോൾ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പൂളക്കുറ്റി, കോളയാട് മേഖലകളിൽ കണ്ണീരടങ്ങാതെ കർഷകർ. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ഇനിയും ലഭിക്കാത്തതിനാൽ ദുരിതക്കയത്തിലാണ് ഈ സമൂഹം.
ഇതിനിടയിൽ തിങ്കളാഴ്ച കേളകത്ത് പൊലീസ് സ്റ്റേഷൻ സന്ദർശക മുറികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുമ്പോൾ പ്രതീക്ഷയിലാണ് ദുരിതബാധിതർ. തൊട്ടടുത്ത കണിച്ചാർ പഞ്ചായത്തിലെ ദുരന്തബാധിതരായ തങ്ങൾക്കായി ആശ്വാസ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഉരുൾപൊട്ടൽ ദുരന്തം നടന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കേളകം മേഖലയിലെത്തുന്നത്. സംഭവം നടന്ന് എട്ടു മാസമായിട്ടും ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നതിൽ മലയോര ജനത പ്രതിഷേധത്തിലാണ്. കോളയാട് പഞ്ചായത്തിലെ ചെക്കേരി, നെടുംപൊയിൽ, കണിച്ചാർ പഞ്ചായത്തിലെ വെള്ളറ പൂളക്കുറ്റി, നെടുംപുറംചാൽ, പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി, തൊണ്ടിയിൽ പ്രദേശങ്ങളിലെ നിരവധി കർഷകരും വ്യാപാരികളും സർക്കാറിന്റെ പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചാണ് കഴിയുന്നത്. മൂന്നു പഞ്ചായത്തുകളിലുമായി 60 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.