48 വർഷങ്ങൾക്കുശേഷം കണിച്ചാറിൽ എൽ.ഡി.എഫ് ജയം
text_fieldsകേളകം: നീണ്ട 48 വർഷത്തിനുശേഷം കണിച്ചാർ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ആകെ 13 വാർഡുകളിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും വീതം സീറ്റുകൾ ലഭിച്ചു. കോൺഗ്രസിലെ ഗ്രൂപ്പുപോരും വിമത സ്ഥാനാർഥികളുടെ ബാഹുല്യവും മുൻ കോൺഗ്രസ് ഭരണസമിതിക്കു നേരെയുണ്ടായ അഴിമതി ആരോപണങ്ങളുമാണ് യു.ഡി.എഫിന്ന് തിരിച്ചടിയായത്.
ഉദയഗിരി പഞ്ചായത്തിൽ മുൻ പ്രസിഡൻറിന് തോൽവി
ആലക്കോട്: ഉദയഗിരി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡൻറിന് കനത്ത തോൽവി.പഞ്ചായത്തിലെ ആറാം വാർഡായ ലഡാക്കിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മിനി മാത്യുവാണ് പരാജയപ്പെട്ടത്. എതിർ സ്ഥാനാർഥി കേരള കോൺഗ്രസിലെ (ജോസ് കെ.മാണി വിഭാഗം) പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സിജോ ജോർജാണ് പരാജയപ്പെടുത്തിയത്.
പഞ്ചായത്തിലെ 15 വാർഡിലും കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. ലഡാക്ക് സീറ്റിനെച്ചൊല്ലി കോൺഗ്രസ് -ലീഗ് തർക്കം ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന് ലീഗ് മുന്നണി വിടുകയും ലഡാക്ക് സീറ്റിൽ മത്സരിച്ച് തോൽക്കുകയും ചെയ്തു.
ജയം നാല് തപാൽ വോട്ടിെൻറ ബലത്തിൽ
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസിലെ കക്കോപ്രവൻ മോഹനൻ ജയിച്ചു കയറിയത് നാല് തപാൽ വോട്ടിെൻറ ഭൂരിപക്ഷത്തിൽ.ഇവിടെ മത്സരിച്ച സി.പി.എമ്മിലെ എം.കെ. ശിവപ്രസാദിനും കോൺഗ്രസിലെ കക്കോപ്രവൻ മോഹനനും കിട്ടിയത് 432 വോട്ട് വീതം. 12 തപാൽ വോട്ടിൽ മോഹനൻ എട്ട് വോട്ടും ശിവപ്രസാദ് നാലുവോട്ടും നേടി.
തപാൽ വോട്ടിലെ നാലുവോട്ടിെൻറ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ജയിച്ച് കയറിയത്.മാട്ടൂൽ പഞ്ചായത്തിലെ വാർഡ് 12ലെ കോൺഗ്രസ് സ്ഥാനാർഥി ഷംജി മാട്ടൂൽ ജയിച്ചു കയറിയത് ഒറ്റ വോട്ടിെൻറ വ്യത്യാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.