Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി ജൂബിലി...

തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ച രൂക്ഷം

text_fields
bookmark_border
തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ച രൂക്ഷം
cancel
Listen to this Article

ത​ല​ശ്ശേ​രി: നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ - സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ ചോ​ർ​ച്ച രൂ​ക്ഷ​മാ​യി. കോം​പ്ല​ക്സി​ന്റെ മു​ക​ളി​ലും താ​ഴെ നി​ല​യി​ലു​മാ​യി ദി​വ​സ​വും വെ​ള്ളം ത​ളം​കെ​ട്ടു​ക​യാ​ണ്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തു​മു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ ചോ​ർ​ച്ച ദി​വ​സം ക​ഴി​യു​ന്തോ​റും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

ബാ​ങ്കി​ലും മ​റ്റും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യെ​ത്തു​ന്ന പ്രാ​യ​മേ​റി​യ​വ​രാ​ണ് കെ​ട്ടി​ട​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്.

വി​വി​ധ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ബാ​ങ്കു​ക​ൾ, പ്ര​സ് ഫോ​റം, വി​വി​ധ മാ​ധ്യ​മ ബ്യൂ​റോ​ക​ൾ, സ​ഹ​ക​ര​ണ പ്ര​സ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ഓ​ഫി​സ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ് ഓ​ഫി​സു​ക​ൾ, ട്യൂ​ഷ​ൻ സെൻറ​ർ, ട്രാ​വ​ൽ ഏ​ജ​ൻ​സി, തു​ന്ന​ൽ ക​ട​ക​ൾ, പ​ഴം പ​ച്ച​ക്ക​റി സ​ഹ​ക​ര​ണ സം​ഘം ഓ​ഫി​സ്, കൂ​ടാ​തെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഈ ​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ് കെ​ട്ടി​ടം. മ​ഴ​ക്കാ​ല​ത്ത് കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച പ​തി​വാ​ണ്. ഏ​താ​നും വ​ർ​ഷം മു​മ്പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് പാ​കി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryLeakage issueJubilee Shopping Complex
News Summary - Leakage is severe in Thalassery Jubilee Shopping Complex
Next Story